ഭാര്യ പിണങ്ങിപ്പോയി; ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ,,

ചെറുതോണി: ഫെയ്സ്ബുക്ക് ലൈവിനു പിന്നാലെ യുവാവ് ആത്മഹത്യ ചെയ്തതു. ഇടുക്കി ചെറുതോണി ആലിൻ ചുവട് സ്വദേശി പുത്തൻ പുരക്കൽ വിഷ്ണുവാണ് (31) മരിച്ചത്..

കുടുംബപ്രശ്നങ്ങളെ തുടർന്ന് കുറച്ചുനാളായി ഭാര്യ ഇയാളിൽ നിന്ന് അകന്നു കഴിയുകയാണ്. അതാണ് ആത്മഹത്യയ്ക്ക് കാരണമായത്.

ഞായറാഴ്ച രാവിലെ 11-നാണ് സംഭവമുണ്ടായത്. ഫാനിൽ കൈലിമുണ്ട് കുരുക്കി കഴുത്തിലിട്ടാണ് ഇയാൾ ഫെയ്‌സ്‌ബുക്ക്‌ ലൈവിൽ വന്നത്. പിന്നീടുള്ള ദൃശ്യങ്ങൾ വ്യക്തമല്ല. സമൂഹമാധ്യമത്തിലെ ലൈവ് കണ്ട് ആശങ്കയിലായ സുഹൃത്തുക്കൾ വീട്ടിൽ എത്തുകയായിരുന്നു. കതക് തകർത്ത് വീടിനുള്ളിൽ കയറിയപ്പോൾ വിഷ്ണുവിനെ ഫാനിൽ തൂങ്ങിനില്ക്കുന്നത് കണ്ടത്.

ഡിറ്റിപിസിയുടെ കീഴിലെ പാർക്കിൽ വാച്ച്മാനായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇടുക്കി പോലീസ് മേൽനടപടി സ്വീകരിച്ചു. സംസ്കാരം തിങ്കളാഴ്ച വീട്ടുവളപ്പിൽ നടക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !