അമ്പലപ്പുഴ: എണ്‍പതുകാരിയുടെ കൈയില്‍ നിന്നും വള ഊരിയെടുത്തതിനു ശേഷം ഓടിരക്ഷപ്പെട്ട യുവതിയെ സിസിടിവി ദൃശ്യത്തിന്റെ സഹായത്തോടെ പിടികൂടി പൊലീസ്.അമ്പപ്പുഴ കാക്കാഴം പുതുവല്‍ രാധാമണി (49) ആണ് പിടിയിലായത്.
മൂത്താംപറമ്പ് ബീമയുടെ ഒരു പവന്റെ വളയാണ് രാധാമണി മോഷ്ടിച്ചത്. കഴിഞ്ഞ ദിവസം രാവിലെ കാക്കാഴം പള്ളിക്കാവ് ഭഗവതീ ക്ഷേത്രത്തിന്റെ കാവിനു സമീപത്തു വെച്ചായിരുന്നു സംഭവം. ബീമയെ വിളിച്ചുവരുത്തി സംസാരിച്ചുകൊണ്ടിരുന്ന രാധാമണി പെട്ടെന്ന് കൈയില്‍ക്കിടന്ന വള ഊരിയെടുത്ത് ഓടുകയായിരുന്നു. ക്ഷേത്രത്തിലെ സി സി ടി വി യില്‍ ഓടുന്ന ദൃശ്യം പതിഞ്ഞു. ബീമയുടെ പരാതിയെ തുടർന്ന് അമ്പലപ്പുഴ പൊലീസ് സി സി ടി വി പരിശോധിച്ച ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച വള അമ്പലപ്പുഴയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയംവെച്ചു ഇവർ പണം വാങ്ങിയിരുന്നു. പൊലീസ് ഇത് കണ്ടെടുത്തു.സംസാരിക്കുന്നതിനിടെ എണ്‍പതുകാരിയുടെ കൈയിലെ വള ഊരിയെടുത്ത് ഓടി രക്ഷപ്പെട്ടു; സ്ത്രീ പിടിയില്‍,
0
തിങ്കളാഴ്ച, ഏപ്രിൽ 29, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.