ലക്നൗ: മകളെ പീഡിപ്പിച്ച കാമുകനെ വെടിവച്ചുകൊന്ന ശേഷം പൊലീസിനെ അറിയിച്ച് വിമുക്ത ഭടന്. ശനിയാഴ്ച ഗാസിയാബാദ് സൊസൈറ്റിയിലെ ഒരു ഫ്ളാറ്റിലാണ് സംഭവം.
കൊലചെയ്ത വിവരം സൈനികന് തന്നെയാണ് പൊലീസില്‍ വിളിച്ച് അറിയിച്ചത്.വിപുല്‍ എന്ന യുവാവിനെ രാജേഷ് കുമാര്‍ സിംഗ് മകളുടെ ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തി പുലര്‍ച്ചെ 3.30 ന് വെടിയുതിര്‍ക്കുകയാരുന്നു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി രാജേഷിനെ കസ്റ്റഡിയിലെടുത്ത് വിപുലിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.
നോയിഡയിലെ സ്വകാര്യ കമ്പിനിയില്‍ ജോലി ചെയ്തിരുന്ന വിപുലും രാജേഷിന്റെ മകളും ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടുകയു ഇതിന് ശേഷം ആറ് വര്‍ഷമായി സൗഹൃദത്തിലായിരുന്നുവെന്നും പൊലീസ് പറയുന്നു.
രാജേഷിന്റെ മകളെ വിപുല്‍ പീഡിപ്പിക്കുകയായിരുന്നു, തുടര്‍ന്ന് വിഷയം സംസാരിക്കാന്‍ ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തി. ഉടന്‍ തന്നെ വിഷയം വഷളാവുകയും രാജേഷ് തന്റെ ലൈസന്‍സുള്ള പിസ്റ്റള്‍ ഉപയോഗിച്ച് വിപുലിനെ വെടിവയ്ക്കുകയും ചെയ്തു. രാജേഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.