നടപടി കടുപ്പിച്ച് ഇഡി: , ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ട് സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറിക്ക് നോട്ടീസ്,ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഹാജരാക്കാനും നിർദ്ദേശം,

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേടില്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസിന് വീണ്ടും ഇഡിയുടെ നോട്ടീസ്. ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെ പത്തുമണിക്ക് കൊച്ചിയിലെ ഇഡി ഓഫീസിലെത്താനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

ഇന്നലെ ഹാജരാകാന്‍ നേരത്തെ നിര്‍ദേശിച്ചിരുന്നെങ്കിലും വര്‍ഗീസ് ഹാജരായിരുന്നില്ല. ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഈ മാസം 26 ന് ശേഷം ഹാജരാകാമെന്ന് വര്‍ഗീസ് അറിയിച്ചു. എന്നാല്‍ ഈ മറുപടി തള്ളിയാണ് ഇഡി വീണ്ടും നോട്ടീസ് നല്‍കിയിട്ടുള്ളത്.

സിപിഎമ്മിന്റെ ഏരിയ കമ്മിറ്റികൾ അടക്കം വിവിധ കമ്മറ്റികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഹാജരാക്കാനും ഇ ഡി നിർദേശം നൽകിയിട്ടുണ്ട്. കരുവന്നൂർ ബാങ്കിൽ നിന്നും ബിനാമി വായ്പകൾ വഴി തട്ടിയെടുത്ത പണത്തിന്റെ പങ്ക് ഈ അക്കൗണ്ടുകളിലേക്ക് എത്തിയിട്ടുണ്ടോ എന്നാണ് അന്വേഷണസംഘം പ്രധാനമായും പരിശോധിക്കുന്നത്.

കരുവന്നൂർ ബാങ്കിൽ മാത്രം സിപിഎമ്മിന് അഞ്ച് രഹസ്യ അക്കൗണ്ടുകളുണ്ടെന്നാണ് ഇഡിയുടെ ആരോപണം. രഹസ്യ അക്കൗണ്ടുകൾ ജില്ലാ സെക്രട്ടറിയായ എംഎം വർഗീസിന്റെ അറിവോടെയാണെന്നും ഇഡി ആരോപിച്ചിരുന്നു. എന്നാൽ, പാർട്ടിക്ക് ഒരിടത്തും രഹസ്യ അക്കൗണ്ടുകൾ ഇല്ലെന്നാണ് വർഗീസിന്റെ വിശദീകരണം

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !