ശ്രമങ്ങൾ വിഫലം: കരയ്ക്കു കയറാൻ കാത്തില്ല; തൃശൂരിൽ കിണറ്റിൽ വീണ കാട്ടാന ചരിഞ്ഞു,,

തൃശൂർ: മാന്ദാമം​ഗലം വെള്ളക്കാരിത്തടത്ത് കിണറ്റിൽ വീണ കാട്ടാന ചരിഞ്ഞു. രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനിടെയാണ് ആന ചരിഞ്ഞത്. ജെസിബി ഉപയോ​ഗിച്ചു അരികിലെ മണ്ണ് നീക്കി പുറത്തെത്തിക്കാനാണ് ശ്രമിച്ചത്.

ആനക്കുഴി സ്വദേശി കുരിക്കാശ്ശേരി സുരേന്ദ്രന്റെ കിണറ്റിലാണ് കാട്ടാന വീണത്. വനം വകുപ്പ് ഉദ്യോ​ഗസ്ഥരടക്കമുള്ളവർ സ്ഥലത്തെത്തി രക്ഷാ ദൗത്യം തുടരുകയായിരുന്നു
ഇന്നലെ രാത്രി ഒരു മണിയോടെയാണ് ആന കിണറ്റിൽ വീണത്. വീട്ടുകാർ ഉപയോ​ഗിക്കുന്ന കിണർ തന്നെയാണിത്. അൽപ്പം ആഴമുള്ള കിണറ്റിൽ ആന അബദ്ധത്തിൽ വീഴുകയായിരുന്നു. കാടിനോടു ചേർന്നുള്ള പ്രദേശമാണിത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !