കൊല്ലം: കൊല്ലം കെ.എസ്.ആർ.ടി.സി. ഡിപ്പോയില്‍ യാത്രക്കാരന് ക്രൂരമർദനം. കൊട്ടാരക്കര സ്വദേശിയും നിർമ്മാണമേഖലയിലെ ഫയർ ആൻഡ് സേഫ്റ്റി കരാറുകാരനും തൊഴിലാളിയുമായ ഷാജിമോനാണ് ട്രാൻസ്പോർട്ട് സ്റ്റേഷനില്‍ വെച്ച് ക്രൂരമായ മർദനമേറ്റത്.'
ആറ്റിങ്ങലിലേക്ക് പോകാനായി കൊല്ലം ബസ് സ്റ്റാൻഡില്‍ എത്തിയതായിരുന്നു ഷാജിമോൻ. ആറ്റിങ്ങലിലേക്കുള്ള ബസ് എത്രമണിക്കാണ് ഉള്ളതെന്ന് കെ.എസ്.ആർ.ടി.സി. ജീവനക്കാരനോട് ചോദിച്ചപ്പോ 'ബോർഡ് നോക്കെടാ' എന്ന മറുപടിയാണ് ലഭിച്ചതെന്ന് ഷാജിമോൻ പറയുന്നു. തുടർന്നും മോശമായി പെരുമാറിയപ്പോഴാണ് വാക്കുതർക്കമുണ്ടായത്. പിന്നീട് പ്രകോപിതനായ സുനില്‍കുമാർ അസഭ്യം പറഞ്ഞ് ഷാജിമോനെ റോഡിലേക്ക് വലിച്ചിട്ട് മർദ്ദിച്ചു. മറ്റൊരു യാത്രക്കാരൻ മർദന ദൃശ്യം പകർത്തി. പരാതിയെ തുടർന്ന് ഈസ്‌റ്റ് പൊലീസ് സുനില്‍കുമാറിനെ അറസ്‌റ്റ് ചെയ്തു.. വിരലിനും തലയ്ക്കും പരിക്കേറ്റ ഷാജി ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടി. ഗാർഡിനെതിരെ ഗതാഗതമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.ബസിൻ്റെ സമയം തിരക്കിയതിനെചൊല്ലി തര്‍ക്കം; യാത്രക്കാരനെ മര്‍ദിച്ച കെ.എസ്.ആര്‍.ടി.സി ജീവനക്കാരൻ അറസ്റ്റില്‍,
0
വെള്ളിയാഴ്ച, ഏപ്രിൽ 05, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.