ന്യൂഡല്‍ഹി : അറുപതിലധികം ഇന്ത്യൻ നിർമ്മാണ തൊഴിലാളികളുടെ ആദ്യ സംഘം ഇസ്രായേലിലേക്ക് പുറപ്പെട്ടു . ഉഭയകക്ഷി ഉടമ്പടി പ്രകാരമാണ് ഇന്ത്യൻ തൊഴിലാളികള്‍ ഇസ്രായേലിലേയ്‌ക്ക് പോയതെന്ന് ഇസ്രായേല്‍ അംബാസഡർ നൗർ ഗിലോണ്‍ .
ഇന്ത്യൻ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഇന്ത്യ ഇസ്രായേലിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീർ ജയ്‌സ്വാള്‍ വ്യക്തമാക്കി ."ഇസ്രായേലിലേക്ക് പോയത് ആ രാജ്യവുമായി ഒപ്പുവച്ച സർക്കാർ-സർക്കാർ കരാറിന്റെ ഭാഗമായാണ്. ഈ കരാർ സംഘർഷത്തിന് മുൻപുള്ളതാണ്. അവരുടെ സുരക്ഷയെക്കുറിച്ച് ഞങ്ങള്‍ക്ക് ബോദ്ധ്യമുണ്ട്. അവരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ ഞങ്ങള്‍ ഇസ്രായേലി അധികാരികളോട് അഭ്യർത്ഥിച്ചിട്ടുണ്ട്," അദ്ദേഹം പറഞ്ഞു.
ഹരിയാനയിലെ റോഹ്തക്കിലെ മഹർഷി ദയാനന്ദ് സർവകലാശാലയില്‍ നടന്ന റിക്രൂട്ട്‌മെൻ്റ് ഡ്രൈവില്‍ നിന്നാണ് ആദ്യ 64 തൊഴിലാളികളെ കണ്ടെത്തിയത് . ഇസ്രായേല്‍ സർക്കാരിന്റെ ആവശ്യപ്രകാരം 10,000-ത്തിലധികം തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനാണ് പദ്ധതി. കഴിഞ്ഞ ഒക്ടോബറില്‍ യുദ്ധം ആരംഭിച്ചതിനെത്തുടർന്ന് വർക്ക് പെർമിറ്റ് റദ്ദാക്കിയ പലസ്തീൻ തൊഴിലാളികള്‍ക്ക് പകരമായാണ് ഇന്ത്യൻ തൊഴിലാളികളെ നിയമിച്ചത്.
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കഴിഞ്ഞ ഡിസംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഇന്ത്യയില്‍ നിന്നുള്ള തൊഴിലാളികളുടെ വരവ് വേഗത്തിലാക്കാൻ അഭ്യർത്ഥിച്ചിരുന്നു. നിലവില്‍ പ്രൊഫഷണലുകള്‍ ഉള്‍പ്പെടെ ഏകദേശം 18,000 ഇന്ത്യൻ തൊഴിലാളികള്‍ ഇസ്രായേലില്‍ ഉണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.