തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന്റെ അവസാനദിനമായ ഇന്ന് നിരവധി പ്രമുഖ സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചു. രാജീവ് ചന്ദ്രശേഖർ, കെ. സുരേന്ദ്രൻ, കെ.സി. വേണുഗോപാൽ, ഷാഫി പറമ്പിൽ, എ.എം. ആരിഫ്, സി കൃഷ്ണകുമാർ, ബൈജു കലാശാല, കൊടിക്കുന്നിൽ സുരേഷ്, ഫ്രാൻസിസ് ജോർജ്, ഹൈബി ഈഡൻ എന്നിവരാണ് ഇന്ന് പത്രിക സമർപ്പിച്ചത്.
തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ കുടപ്പനക്കുന്ന് കളക്ടറേറ്റിൽ എത്തിയാണ് വരണാധികാരി ജെറോമിക് ജോർജ്ജിന് മുമ്പാകെ 11.10ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ബി.ജെ.പി അഖിലേന്ത്യ ഉപാധ്യക്ഷൻ എ.പി അബ്ദുള്ള കുട്ടി, മുൻ അംബാസിഡർ ടി.പി ശ്രീനിവാസൻ, ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ വി.വി രാജേഷ്, ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് എന്നിവരും സ്ഥാനാർത്ഥിയോടൊപ്പമുണ്ടായിരുന്നു. സമൂഹത്തിലെ വിവിധ തുറകളിൽ നിന്നുള്ളവർ സ്വരൂപിച്ചു നൽകിയ തുകയാണ് സ്ഥാനാർത്ഥി തിരഞ്ഞെടുപ്പിന് കെട്ടിവെക്കാനായി നൽകിയത്.
വയനാട് ലോക്സഭ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി കെ. സുരേന്ദ്രൻ റോഡ് ഷോയ്ക്ക് ശേഷം റിട്ടേണിംഗ് ഓഫീസർ വയനാട് ജില്ലാ കളക്ടർക്ക് മുമ്പാകെയാണ് പത്രിക നൽകിയത്. നാലു സെറ്റ് പത്രികയാണ് സുരേന്ദ്രൻ സമർപ്പിച്ചത്. ഒരാൾ ഡമ്മിയായും പത്രിക നൽകി. പത്രിക സമർപ്പിക്കുമ്പോഴും റോഡ് ഷോയ്ക്കും കേന്ദ്രമന്ത്രി സ്മൃതി ഇറാനി അനുഗമിച്ചു.രമ, അച്ചൂ ഉമ്മൻ എന്നിവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു. വടകര ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് വനിതകൾ പങ്കെടുത്ത റാലിയോടെയാണ് ഷാഫി പത്രിക സമർപ്പിക്കാൻ എത്തിയത്. വടകരയിലെത് അച്ചു ഉമ്മൻ പങ്കെടുത്ത ആദ്യ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി കൂടിയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.