ടോളിന്‍റെ പേരിലുള്ള തർക്കത്തിന് പിന്നാലെയുള്ള ആക്രമണത്തിൽ നിന്ന് ഓടിരക്ഷപ്പെടുന്നതിനിടെ ടോള്‍ പ്ലാസ ജീവനക്കാർ കിണറ്റിൽ വീണുമരിച്ചു.

ഭോപ്പാൽ: ടോളിന്‍റെ പേരിലുള്ള തർക്കത്തിന് പിന്നാലെയുള്ള ആക്രമണത്തിൽ നിന്ന് ഓടിരക്ഷപ്പെടുന്നതിനിടെ ടോള്‍ പ്ലാസ ജീവനക്കാർ കിണറ്റിൽ വീണുമരിച്ചു. മുഖംമൂടി ധരിച്ച തോക്കുധാരികളെ കണ്ട് ഓടുന്നതിനിടെയാണ് രണ്ടുപേരുടെ മരണം. ഇരുവരുടെയും മൃതദേഹം ലഭിച്ചു. മധ്യപ്രദേശിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. 

എൻ എച്ച് 44ലെ ദഗ്രായി ടോൾ പ്ലാസയിലെ സിസിടിവി ക്യാമറകളിൽ അക്രമത്തിന്‍റെ ദൃശ്യം പതിഞ്ഞു. നാല് ബൈക്കുകളിലായാണ് അക്രമി സംഘം എത്തിയത്. അവർ ടോൾ കൗണ്ടറുകളുടെ വാതിലുകളിൽ ചവിട്ടിത്തുറക്കുകയും കമ്പ്യൂട്ടറുകൾ നശിപ്പിക്കുകയും ടോൾ പ്ലാസ ജീവനക്കാരെ മർദിക്കുകയും ചെയ്തു. 

അക്രമികൾ ആകാശത്തേക്ക് വെടിയുതിർത്തപ്പോൾ ജീവനക്കാർ ജീവനും കൊണ്ടോടി. ആഗ്ര സ്വദേശിയായ ശ്രീനിവാസ് പരിഹാർ, നാഗ്പൂരിൽ നിന്നുള്ള ശിവാജി കണ്ടേലെ എന്നിവർ ഓടുന്നതിനിടെ തൊട്ടടുത്ത പറമ്പിലെ ആള്‍മറയില്ലാത്ത കിണറ്റിൽ വീഴുകയായിരുന്നു. ഇന്നലെയാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !