മുതിർന്ന നേതാവ് സഞ്ജയ് നിരുപമിനെ കോൺഗ്രസ് പുറത്താക്കി; കാരണം പാർട്ടി വിരുദ്ധ പ്രസ്താവനകളും പ്രവർത്തികളും

മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ മുതിർന്ന കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപമിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. സഖ്യകക്ഷിയായ ശിവസേനയുമായുള്ള സീറ്റ് വിഭജന ചർച്ചകൾക്കിടെ പാർട്ടി വിരുദ്ധ പ്രസ്താവനകൾ നടത്തിയതായി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് സഞ്ജയ് നിരുപമിനെ പാർട്ടിയിൽ നിന്ന് ആറ് വർഷത്തേക്ക് പുറത്താക്കിയത്.

കഴിഞ്ഞ ദിവസം താരപ്രചാരകരുടെ പട്ടികയിൽ നിന്ന് നിരുപമിൻ്റെ പാർട്ടി ഒഴിവാക്കിയിരുന്നു. മുംബൈയിൽ നടന്ന പാർട്ടിയുടെ പ്രചാരണ സമിതി യോഗത്തിൽ പങ്കെടുത്ത ശേഷം മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെയാണ് ഇക്കാര്യം അറിയിച്ചത്.
എന്നാൽ കോൺഗ്രസ് നടപടിയ്ക്ക് പിന്നാലെ നിരുപം വ്യാഴാഴ്ച തന്റെ നിലപാട് പ്രഖ്യാപിക്കുമെന്ന് അറിയിച്ചു. “പാർട്ടി ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. പാർട്ടിയുടെ ഊർജം സ്വയം രക്ഷിക്കാൻ ഉപയോഗിക്കണം. 

പാർട്ടിക്ക് ഞാൻ നൽകിയ സമയപരിധി ഇന്ന് അവസാനിക്കുകയാണ്. എൻ്റെ അടുത്ത നടപടി ഞാൻ നാളെ അറിയിക്കും” അദ്ദേഹം ട്വീറ്റ് ചെയ്തു.






🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !