കോഴിക്കോട്: താമരശ്ശേരി ആനപ്പാറപോയിൽ നിർമാണത്തിലിരുന്ന വീട്ടിൽ അജ്ഞാതൻ തൂങ്ങി മരിച്ച നിലയിൽ. വീടിന്റെ ജനലിന്റെ കമ്പിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം.
ആനപ്പാറപോയിൽ അനീഷ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വീടാണിത്. നാല് വർഷത്തോളമായി പണി പൂർത്തിയാകാതെ കിടക്കുകയായിരുന്നു.വീടും സ്ഥലവും വിൽക്കാനിട്ടിരിക്കുകയായിരുന്നു. വീടു വാങ്ങുന്നതിന് നോക്കാനെത്തിയവരാണ് മൃതദേഹം കണ്ടത്. ഉടൻ പൊലീസിൽ വിവരമറിച്ചു. പൊലീസെത്തി തുടർനടപടി ആരംഭിച്ചു.
മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. ജീർണിച്ച നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.