മേലുകാവുമറ്റത്ത് മാർ സ്ലീവാ - അസ്സംപ്ഷൻ മെഡിക്കൽ സെന്ററിന്റെ നിർമാണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു.

മേലുകാവ് മറ്റം: മാർ സ്ലീവാ -  അസ്സംപ്ഷൻ  മെഡിക്കൽ സെന്ററിന്റെ നിർമാണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു.

മേലുകാവ് മറ്റം, സെൻറ് തോമസ് ഇടവകയും പാലാ മാർ സ്ലീവാ മെഡിസിറ്റി യും ചേർന്ന് മേലുകാവുമറ്റത്ത് ആരംഭിക്കുന്ന മെഡിക്കൽ സെന്ററിന്റെ നിർമാണ പ്രവർത്തനങ്ങൾ മാർ സ്ലീവാ മെഡിസിറ്റി MD, മോൺസിഞ്ഞോർ  ജോസഫ് കണിയോടിക്കലും Arcel - Mittal Europe Group of Companies ന്റെ ഡയറക്ടറും പ്രശസ്ത ജീവകാരുണ്യ പ്രവർത്തകനുമായ ശ്രീ ബേബി കൊച്ചുപറമ്പിലും ചേർന്ന് നിർവഹിച്ചു. 

ഇടവക കമ്മിറ്റി അംഗങ്ങളും ട്രസ്റ്റി മാരും ഇടവകാംഗങ്ങളും പങ്കെടുത്ത യോഗത്തിൽ മെഡിസിറ്റി ഓപ്പറേഷൻസ് വിഭാഗം ഡയറക്ടർ റവ. ഫാ. ജിസ് കീരഞ്ചിറയും സ്പിരിച്വൽ ഹെഡ് റവ. ഫാ. തോമസ് മന്നൂരും മേലുകാവുമറ്റം സെന്റ് തോമസ് ഇടവക വികാരി റവ. ഡോ. ജോർജ് കാരാംവേലിലും പങ്കെടുക്കുകയും നടപടി ക്രമങ്ങളും ഉദ്ദേശ്യ ലക്ഷ്യങ്ങളും വിശദീകരിക്കുകയും ചെയ്തു. 15 പേർ അടങ്ങുന്ന മെഡിസിറ്റി ടീം നിർമാണ പ്രവർത്തങ്ങൾ നിശ്ചയിച്ചു.

മേലുകാവ്‌മറ്റത്തെ ജനങ്ങൾക്കു ലഭിക്കുന്ന ഒരു വലിയ അനുഗ്രഹമായി ഈ സ്ഥാപനം മാറട്ടെയെന്നു യോഗത്തിൽ പങ്കെടുത്തവർ ആശംസിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !