ആലപ്പുഴ: ആലപ്പുഴയില്‍ യു.ഡി.എഫിന്റെ തെരുവുനാടകത്തിന് നേരെ സി.പി.എം ആക്രമണം. തെരുവുനാടകം നടക്കുന്നതിനിടെ സി.പി.എം പ്രവർത്തകർ ഇരച്ചുകയറുകയായിരുന്നു. ഇന്നലെ രാത്രി എട്ടു മണിയോടെ പുന്നപ്ര ബീച്ചിലായിരുന്നു സംഭവം.
യു.ഡി.എഫ് കലാസംഘത്തിന്റെ നേതൃത്വത്തില്‍ തെരുവുനാടകം നടക്കുന്നതിന്റെ ഇടയിലേക്ക് സി.പി.എം പ്രവർത്തകർ ഇരച്ചു കയറുകയായിരുന്നു. നാടകത്തില്‍ സി.പി.എം നേതാക്കളെ അവഹേളിക്കുന്നുവെന്നാണ് സി.പി.എം പ്രവർത്തകർ ആരോപിക്കുന്നത്. ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റവും കയ്യങ്കാളിയുമുണ്ടായി. പൊലീസ് ലാത്തിവീശിയാണ് പ്രതിഷേധക്കാരെ സ്ഥലത്ത് നിന്ന് മാറ്റിയത്. തുടർന്ന് കനത്ത പൊലീസ് കാവലില്‍ നാടകം അവതരിപ്പിച്ചു.സി.പി.എം നേതാക്കളെ അവഹേളിക്കുന്നു:.യുഡി.എഫ് തെരുവുനാടകത്തിന് നേരെ സി.പി.എം ആക്രമണം; നാടകം അവതരിപ്പിച്ചത് പൊലീസ് സുരക്ഷയില്‍,
0
ചൊവ്വാഴ്ച, ഏപ്രിൽ 16, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.