ന്യുഡൽഹി: പൊതുടാപ്പില്‍ നിന്ന് വെള്ളമെടുക്കുന്നതിന് ഇടയിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയെ പതിനഞ്ചുകാരി കുത്തിക്കൊന്നു.
34കാരിയായ സോണിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ നഗരത്തിലെ ഫർഷ് ബസാർ മേഖലയിലാണ് സംഭവം. ഭാര്യ സോണിയുടെ വയറ്റില്‍ കുത്തേറ്റെന്നും ആംബുലൻസ് വേണമെന്നും ആവശ്യപ്പെട്ട് ഇരയുടെ ഭർത്താവായ സത്ബീർ പൊലീസിനെ വിളിക്കുകയായിരുന്നു.തുടർന്ന് പൊലീസെത്തി സോണിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. വയറ്റിലെ മുറിവിന് പുറമെ സോണിയുടെ ഇടത് കൈയിലും നിരവധി മുറിവുകള്‍ ഉണ്ടായിരുന്നു.
ടാപ്പില്‍നിന്ന് വെള്ളം നിറക്കുന്നതിനെ ചൊല്ലി സോണിയും സത്ബീറും അയല്‍ക്കാരിയുമായും മകളുമായും വാക്ക് തർക്കത്തില്‍ ഏർപ്പെടുകയും സംഘർഷമുണ്ടാവുകയും ചെയ്തിരുന്നു. സോണി പെണ്‍കുട്ടിയുടെ കൈ വളച്ചൊടിച്ചെന്നും തുടർന്ന് ആശുപത്രിയില്‍ ചികിത്സ തേടിയെന്നും പൊലീസ് പറഞ്ഞു.
വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി അമ്മക്കൊപ്പമെത്തി വീണ്ടും സോണിയുമായും ഭർത്താവുമായും തർക്കമുണ്ടായി. ഇതിനിടെ കത്തിയെടുത്ത് കുത്തുകയായിരുന്നു.
കെട്ടിടത്തിൻ്റെ ഒന്നാം നിലയില്‍ നാല് വീടുകളിലായി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഇവരെല്ലാം ഒരു പൊതു ശുചിമുറിയും പൊതു ടാപ്പുമാണ് ഉപയോഗിക്കുന്നത്. സംഭവ ദിവസം, പ്രതിയായ പെണ്‍കുട്ടിയുടെ അമ്മ വസ്ത്രങ്ങള്‍ കഴുകുന്നതിനായി വെള്ളം നിറക്കുന്നതിനിടെ സോണി പാത്രങ്ങള്‍ കഴുകാൻ വെള്ളമെടുക്കാനും എത്തിയിരുന്നു.
തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലെത്തിയത്. പ്രതിയെ ഡല്‍ഹി പൊലീസ് പിടികൂടി. ഇവരെ ജുവനൈല്‍ ജസ്റ്റിസ് ബോർഡിന് മുന്നില്‍ ഹാജരാക്കി,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.