തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം ഏബ്രഹാമിന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായില്ല.
തെരഞ്ഞെടുപ്പ് ഐഡി കാര്‍ഡിന്റെ അതേ നമ്പറില്‍ മറ്റൊരു തിരിച്ചറിയല്‍ കാര്‍ഡ് കൂടി ഉണ്ടെന്ന് കണ്ടെത്തിയതായാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.ഏബ്രഹാമിന്റെ പേരിലുള്ള തിരിച്ചറിയല്‍ കാര്‍ഡിന്റെ നമ്പര്‍ മറ്റൊരു സ്ത്രീയുടെ പേരിലാണ് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടത്.
ജഗതി സ്കൂളിലായിരുന്നു ഏബ്രഹാമിനു വോട്ട്. അദ്ദേഹം കളക്ടര്‍ക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്ന് പരാതിയില്‍ പരിശോധന ആരംഭിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.