കോട്ടയം :ആർപ്പൂക്കര സ്വദേശിയും cambridge ഡെപ്യൂട്ടി മേയർ ആയി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഏഷ്യൻ വംശജൻ ശ്രീ ബൈജു തിട്ടാലയെ സന്ദർശിച്ചു ഉഴവൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷനും മുൻ പഞ്ചായത്ത് പ്രസിഡന്റ്റുമായ ജോണിസ് പി സ്റ്റീഫൻ.
വിവിധ പരിപാടികളിൽ പങ്കെടുക്കാൻ uk യിൽ എത്തിയ ജോണിസ് ശ്രീ ബൈജു വിനെ cambridge ലെ ഭവനത്തിൽ എത്തിയായിരുന്നു സന്ദർശിച്ചത്.Cambridge കൌൺസിൽ ന്റെ പ്രവർത്തനങ്ങൾ അദ്ദേഹത്തിൽ നിന്ന് മനസിലാക്കുവാൻ സാധിച്ചതായി ജോണിസ് അഭിപ്രായപ്പെട്ടു.നാട്ടിലെ വിദ്യാഭ്യാസ മേഖലകളിൽ cambridge ൽ നിന്നുള്ള സാങ്കേതിക പിന്തുണ ഉറപ്പിക്കും എന്നും-
നാട്ടിൽ നിന്നും cambridge ൽ പഠിക്കാൻ എത്തുന്നവർക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകും എന്നും ജോണിസ് പി സ്റ്റീഫനുമായുള്ള ചർച്ചക്ക് ശേഷം ശ്രീ ബൈജു തിട്ടാല അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.