തിരുമനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ ഗുരുതര ആരോപണവുമായി ദല്ലാള്‍ ടി.ജി. നന്ദകുമാർ രംഗത്ത്. 2016-ല്‍ മുഖ്യമന്ത്രി പിണറായി വിജയൻ നവകേരള യാത്ര നടത്തുമ്പോള്‍ ലാവ്ലിൻ കേസ് വീണ്ടും വിഴുങ്ങാൻ വന്നപ്പോള്‍ അദ്ദേഹം സഹായം തേടി എന്നാണ് നാന്ദകുമാറിന്റെ വെളിപ്പെടുത്തല്‍.
2013-ല്‍ ലാവ്ലിൻ കേസ് ഡിസ്ചാർജ് ചെയ്തതിനു മേല്‍ ഹൈക്കോടതിയില്‍ അപ്പീല്‍ വന്നു. 2016-ല്‍ തിരഞ്ഞെടുപ്പിന് മുമ്പ് അപ്പീല്‍ കേള്‍ക്കാൻ തീരുമാനിച്ചു.സംസ്ഥാന സർക്കാർ ഹൈക്കോടതിയില്‍ പെറ്റീഷൻ ഫയല്‍ ചെയ്തു. തിരഞ്ഞെടുപ്പിന് മുമ്പ് ഹിയറിങ് പോസ്റ്റ് ചെയ്തു. അന്ന് അപ്പീല്‍ ജസ്റ്റിസ് ഉബൈദിന്റെ ബെഞ്ചില്‍ വന്നപ്പോള്‍, ജസ്റ്റിസ് ഉബൈദ് അത് കേട്ടാല്‍ അപകടകരമാകുമെന്നും അന്നത്തെ ഡയറക്ടർ ജനറല്‍ ഓഫ് പ്രോസിക്യൂഷൻ അസഫലി പ്ലാൻ ചെയ്ത ചില സർക്കാർ പെറ്റീഷനാണ് ഇട്ടേക്കുന്നത് എന്ന് മനസിലാക്കി,
ആ കേസ് ആ ബെഞ്ചില്‍ നിന്ന് ഒഴിവാക്കാൻ കെ.വി. സോഹൻ എന്ന വക്കീലിനെയാണ് പിണറായി വിജയൻ കണ്ടെത്തിയത്. എന്നാല്‍, കെ.വി. സോഹന്റെ വക്കാലത്തില്‍ ഒഴിവാക്കപ്പെട്ടില്ലെങ്കിലും തിരഞ്ഞെടുപ്പ് കഴിഞ്ഞ് മാറ്റിക്കൊടുത്തു.
ആ സോഹനെ ഒന്നാം എല്‍.ഡി.എഫ്. സർക്കാർ അറ്റോർണിയാക്കി. രണ്ടാം എല്‍.ഡി.എഫ്. സർക്കാർ വന്നപ്പോള്‍ സോഹനെ പറഞ്ഞുവിട്ടു. കാരണം പിണറായി വിജയന്റെ ആവശ്യം കഴിഞ്ഞു. കെ.വി. സോഹനിലേക്ക് എങ്ങനെ കടന്നുകയറാം എന്ന അന്വേഷണത്തിലാണ് എന്നിലേക്ക് എത്തിയത്.
എം.കെ. ദാമോദരൻ എന്ന മഹാനായ അഭിഭാഷകൻ പിണറായി വിജയന് ഉണ്ടായിട്ടും ഞങ്ങളുടെ കോമണ്‍ സുഹൃത്തായ, മരിച്ചു പോയ സ്കറിയാ തോമസിന്‍റെ ഫോണില്‍ നിന്ന് എന്നോട് വിളിച്ച് സംസാരിച്ച് ഞങ്ങള്‍ സൗഹാർദ്ദത്തിലെത്തി.
തിരഞ്ഞെടുപ്പ് കഴിഞ്ഞ് പിണറായി മുഖ്യമന്ത്രിയായി. ഞാൻ പിന്നീട് ആ വഴിക്ക് പോയിട്ടില്ല. അദ്ദേഹം പറഞ്ഞല്ലോ, ശിവന്റെ കൂടെ പാപി ചേർന്നാല്‍ ശിവനും പാപിയാകും എന്ന്. ഞാൻ ഒരു മഹാപാപി ആയതുകൊണ്ടാകാം അദ്ദേഹം എന്നെ ബന്ധപ്പെട്ടത്. എന്നെ അറിയുമെന്നും അദ്ദേഹം വ്യക്തമായി പറഞ്ഞു, ഏത് അടിസ്ഥാനത്തിലാണ് എന്ന് അദ്ദേഹം പറഞ്ഞില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.