ന്യൂഡല്‍ഹി: ഭാര്യയോട് സംസാരിക്കാറുണ്ടെന്ന സംശയത്തില്‍ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസില്‍ യുവാവ് പിടിയില്‍. ഡല്‍ഹി സ്വദേശി ഗുലാബ് ഝാ(39) ആണ് ഭാര്യയോട് സംസാരിച്ചുവെന്ന് ആരോപിച്ച് സുഹൃത്ത് മനോജ് കുമാർ ഗുപ്തയെ (28) ക്രൂരമായി കൊലപ്പെടുത്തിയത്. തിങ്കളാഴ്ച വൈകീട്ടാണ് ഇയാള്‍ അറസ്റ്റിലായത്.
ശനിയാഴ്ച ഉച്ചയ്ക്ക് 12.30-ന് ചെങ്കോട്ടയ്ക്ക് സമീപമുള്ള ഓള്‍ഡ് ലജ്പത് റായ് മാർക്കറ്റിന്റെ മേല്‍ക്കൂരയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയതായി ഡല്‍ഹി പോലീസിന് വിവരം ലഭിച്ചിരുന്നു. ശരീരത്തിലും കഴുത്തിലും ആഴത്തിലുള്ള മുറിവുകളുമായി രക്തത്തില്‍ കുളിച്ചുകിടക്കുകയായിരുന്നു മൃതദേഹം.മൂന്ന് ടീമുകളായി തിരിഞ്ഞായിരുന്നു പോലീസിന്റെ അന്വേഷണം. 200-ഓളം സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണത്തിന്റെ ഭാഗമായി പോലീസ് പരിശോധിച്ചിരുന്നു. ഇതോടെയാണ് മരിച്ചത് മനോജ് കുമാർ ഗുപ്തയാണെന്ന് പോലീസിന് മനസ്സിലാകുന്നത്.
മനോജിനെ മദ്യപിക്കുന്നതിനായി ഗുലാബ് വിളിച്ചുവരുത്തുകയായിരുന്നുവെന്ന് ഡി.സി.പി എം.കെ മീണ പറഞ്ഞു. തുടർന്ന്, പണം പങ്കിടുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തർക്കമായി. ഇതിനിടയില്‍ തന്റെ ഭാര്യയില്‍നിന്ന് അകന്നുനില്ക്കാൻ ഗുലാബ് മനോജിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
തർക്കം രൂക്ഷമായതോടെ സമീപത്തുണ്ടായിരുന്ന കല്ലെടുത്ത് പ്രതി മനോജിനെ ഇടിക്കുകയായിരുന്നു. തുടർന്ന്, സമീപത്തുണ്ടായിരുന്ന ഗ്ലാസ് ബോട്ടിലെടുത്ത് സുഹൃത്തിന്റെ കഴുത്തില്‍ പ്രതി പല തവണ മുറിവേല്‍പ്പിച്ചു.
സുഹൃത്തിന്റെ ഫോണ്‍ പ്രതി മോഷ്ടിച്ചു. മനോജ് ഭാര്യയുമായി സംസാരിക്കാറുണ്ടെന്ന് ഗുലാബ് വെളിപ്പെടുത്തിയതായും പ്രതി മൊഴിനല്‍കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.