തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഏപ്രില്‍ 26 വെള്ളിയാഴ്ചത്തെ പ്രാര്‍ത്ഥനാ സമയം പുനഃക്രമീകരിക്കുമെന്ന് പാളയം ഇമാം. അന്ന് ഒരു മണിക്ക് തുടങ്ങി 1.20 വരെയായി പ്രാര്‍ത്ഥനാ സമയം ക്രമീകരിക്കുമെന്നാണ് പാളയം ഇമാം വിപി സുഹൈബ് മൗലവി വ്യക്തമാക്കിയത്.
നേരത്തെ വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടത്തുന്നത് മാറ്റണമെന്ന് വിവിധ മുസ്ലിം സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഇസ്ലാമിക വിശ്വാസികള്‍ പള്ളികളില്‍ പ്രാര്‍ത്ഥനയ്ക്കായി പോകുന്നതിനാല്‍ വെള്ളിയാഴ്ച നിശ്ചയിച്ചിരുന്ന പോളിങ് മാറ്റണമെന്നാണ് മുസ്ലിം ലീഗും മുസ്ലിം സംഘടനകളും ആവശ്യപ്പെട്ടിരുന്നത്വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് മാറ്റണമെന്ന് കോണ്‍ഗ്രസും തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. വെള്ളിയാഴ്ച പോളിങ് നടത്തുന്നത് നിരവധി പോളിങ് ഉദ്യോഗസ്ഥർക്കും പോളിങ് ബൂത്ത് ഏജൻ്റുമാർക്കും വോട്ടർമാർക്കും അസൗകര്യമുണ്ടാക്കും.
അതിനാൽ കേരളത്തിലെ പോളിങ് തീയതി മാറ്റണമെന്നാണ് കോൺഗ്രസ് സംസ്ഥാന നേതൃത്വം തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കത്തിൽ ആവശ്യപ്പെട്ടിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.