കോഴിക്കോട്: എളേറ്റില്‍ യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. പീറ്റക്കണ്ടി സ്വദേശി ദേവദാസിനാണ് വെട്ടേറ്റത്. സംഭവത്തില്‍ പ്രതി ഇസ്മായിലിനെ പൊലീസ് പിടികൂടി.
നിർത്തിയിട്ടിരുന്ന സ്കൂട്ടറില്‍ കയറാൻ ശ്രമിച്ച യുവാവിനെ ഇസ്മായില്‍ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. തലയ്ക്കും കയ്യിനും ദേഹത്തും ദേവദാസിന് പരിക്കേറ്റു. ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.സംഭവത്തിന് ശേഷം പ്രതി ഇസ്മായില്‍ താമരശേരിയിലേക്ക് കടന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടി. വെട്ടി പരിക്കേല്‍പ്പിച്ചതിന് പിന്നില്‍ പ്രകോപനങ്ങളില്ലെന്നും പ്രതി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതായും പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.