നോംപെൻ: അപ്സരസ്സായി വേഷം ധരിച്ച് പുതുവത്സര ആശംസകൾ നേർന്ന് കംബോഡിയയിലെ ഇന്ത്യൻ അംബാസഡർ ദേവയാനി ഖോബ്രഗഡെ. എല്ലാ സുഹൃത്തുക്കൾക്കും സന്തോഷകരമായ പുതുവത്സരം ആശംസിക്കുന്നുവെന്നും ദേവയാനിയുടെ ചിത്രത്തോടൊപ്പം കുറിച്ചു.
കംബോഡിയയിലെ ഇന്ത്യൻ എംബസി ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഖമർ സംസ്‌കാരവും പാരമ്പര്യവും ഏറെ ഇഷ്ടമുള്ളയാളാണ് ദേവയാനിയെന്ന് ഇന്ത്യൻ എംബസി കുറിച്ചു. കംബോഡിയക്കാരെ സംബന്ധിച്ച് ഖമർ അപ്സര സ്നേഹത്തിന്‍റെയും നൃത്തത്തിന്‍റെയും ദേവതയാണ്.
മുൻപും ദേവയാനി വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. വിസ തട്ടിപ്പ് ആരോപിച്ച് 2013 ഡിസംബറിൽ ദേവയാനിയെ അമേരിക്കയിൽ അറസ്റ്റ് ചെയ്തിരുന്നു. വീട്ടുജോലിക്കാരിക്ക് നിർബന്ധിത മിനിമം വേതനത്തിൽ കുറഞ്ഞ വേതനം നൽകിയെന്ന ആരോപണവും ദേവയാനി യുഎസിൽ നേരിട്ടു. എന്നാൽ ആരോപണങ്ങൾ ദേവയാനി തള്ളിക്കളഞ്ഞു.
Indian Ambassador Devyani Khobragade and Cambodian artist Nov Dana embraced diversity and friendship by dressing up in each other's traditional costumes. Ministry of External Affairs, Government of India
Posted by India in Cambodia (Embassy of India, Phnom Penh) on Saturday, April 13, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.