ഡൽഹി: രക്തത്തിലെ പ്രമേഹത്തിന്റെ തോത് കുറയുന്നതിനാല്‍ തന്റെ സ്വന്തം ഡോക്ടറെ കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അരവിന്ദ് കെജ്രിവാള് കോടതിയില്‍ ഹര്‍ജി നല്കി.
തന്റെ സ്ഥിരം ഡോക്ടറുമായി ആഴ്ചയില്‍ മൂന്ന് തവണ കൂടിയാലോചന നടത്തണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായതിനെ തുടര്‍ന്ന് തീഹാര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന കെജ്രിവാള് റോസ് അവന്യൂ കോടതിയിലാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പ്രതികരണം കോടതി തേടിയിട്ടുണ്ട്. കെജ്രിവാളിന്റെ പ്രമേഹത്തിന്റെ തോത് പതിവായി പരിശോധിക്കുന്നതിനും ആരോഗ്യ നില വിലയിരുത്തുന്നതിനുമായി ആഴ്ചയില്‍ മൂന്ന് തവണ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഡോക്ടറുമായി കൂടിയാലോചിക്കുന്നതിനും അനുമതി തേടിയാണ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്.ശരീരത്തിൽ പഞ്ചസാരയുടെ അളവ് കുറയുന്നു; സ്വന്തം ഡോക്ടറെ കാണാൻ അനുവദിക്കണമെന്ന ആവിശ്യവുമായി കെജ്രിവാള് കോടതിയിൽ, ആഴ്ചയില്‍ മൂന്ന് തവണ കൂടിയാലോചന നടത്തണം,,
0
ബുധനാഴ്ച, ഏപ്രിൽ 17, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.