കോഴിക്കോട്: പാനൂര്‍ സ്ഫോടനത്തില്‍ വടകരയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയും മുൻ മന്ത്രിയുമായ കെ കെ ശൈലജയെ വിമർശിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്ത്
ഫേസ്ബുക്ക് കുറിപ്പിലൂടെ കെ കെ ശൈലജയോട് എട്ട് ചോദ്യങ്ങളാണ് രാഹുല്‍ മുന്നോട്ട് വച്ചിരിക്കുന്നത്. പാനൂരില്‍ ബോംബ് നിർമ്മാണം ആരെ ലക്ഷ്യം വച്ചായിരുന്നു എന്ന് ചോദിച്ച രാഹുല്‍, ബോംബ് നിർമ്മാതാക്കളുടെ ടീച്ചർ മറുപടി പറയുക തന്നെ വേണമെന്നും അല്ലെങ്കില്‍ ഈ നാട് മറുപടി നല്‍കുമെന്നും കുറിച്ചു.രാഹുല്‍ മാങ്കൂട്ടത്തിന്‍റെ കുറിപ്പ് പൂർണരൂപത്തില്‍
ശ്രീമതി KK ശൈലജയോടാണ്,
1. പാനൂരില്‍ നടന്ന ബോംബ് സ്ഫോടനം ആരെ ലക്ഷ്യം വച്ചായിരുന്നു?
2. മുൻനിശ്ചയിച്ച പ്രകാരം നാളെ സ്ഥാനാർത്ഥി പര്യടനം നടക്കുന്ന സ്ഥലത്ത് നടന്ന ബോംബ് നിർമ്മാണത്തിന്റെ ലക്ഷ്യം ഷാഫി പറമ്പില്‍ തന്നെ ആയിരുന്നോ ?
3. ബോംബ് നിർമ്മാണം നടത്തിയവർ ഇനിയെത്ര കോണ്‍ഗ്രസ്സ് - ലീഗ്- RMP പ്രവർത്തകരെ ലക്ഷ്യം വെച്ചിട്ടുണ്ട്?
4. ബോംബ് നിർമാണത്തിനിടെ മരിച്ചവരുംപരിക്ക് പറ്റിയതും ആയ പ്രതികളും പാർട്ടി പ്രവർത്തകരുമായി താങ്കള്‍ക്കുള്ള ബന്ധം എന്താണ്? 5. CPIM സജീവ പ്രവർത്തകരും പരിപാടികളിലെ സജീവ സാനിദ്ധ്യവുമായ ,സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ഷെറിൻ പരിക്ക് പറ്റിയ ബിനീഷ് എന്നിവരുടെ ക്രിമിനല്‍ പശ്ചാത്തലം താങ്കള്‍ക്ക് അറിവുണ്ടായിട്ടും പോലീസില്‍ അറിയിക്കാഞ്ഞത് എന്ത് കൊണ്ടാണ്?6. ബോംബ് നിർമ്മാണത്തില്‍ പങ്കാളി ആയവവരെ ശ്രീമതി ശൈലജയുടെ തിരഞ്ഞെടുപ്പ് പരിപാടികളില്‍ ഭാഗമാക്കുന്നത് എന്ത് കൊണ്ടാണ്?
7. തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ ഉദ്ദേശിച്ചു ബോംബ് നിർമ്മാണം നടക്കുന്ന വിവരം പോലീസ് അറിഞ്ഞിരുന്നോ? ഇതിനെ കുറിച്ച് അന്വേഷണം നടത്തണം എന്ന് ശൈലജ ടീച്ചർ ആവശ്യം ഉന്നയിക്കാത്തത് എന്ത് കൊണ്ടാണ്?
8. ഇനിയെത്ര ക്രിമിനലുകള്‍ ഉണ്ട് ശ്രീമതി ശൈലജയുടെ തിരഞ്ഞെടുപ്പ് സംഘത്തില്‍?
ബോംബ് നിർമ്മാതാക്കളുടെ ടീച്ചർ മറുപടി പറയുക തന്നെ വേണം, അല്ലെങ്കില്‍ ഈ നാട് മറുപടി നല്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.