പാലക്കാട്: വീട്ടമ്മയെ കാമുകനും അയല്‍വാസിയുമായ യുവാവ് കമ്പിപ്പാര ഉപയോഗിച്ച് തലയ്ക്കടിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
പാലക്കാട് ചാലിശ്ശേരി കമ്പിനിപ്പടി സ്വദേശിനി ബബിത എന്ന യുവതിയെയാണ് ഇവരുടെ സുഹൃത്തും അയല്‍വാസിയുമായ രാജൻ ഇന്നലെ പുലർച്ചെ വീട്ടിലെത്തി ആക്രമിച്ചത്.വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമായ ബബിത തന്നെ ഉപേക്ഷിച്ച് ഭർത്താവിനടുത്തേക്ക് മടങ്ങിപ്പോയതിലുള്ള വൈരാഗ്യമാണ് രാജൻ ആക്രമിക്കാൻ ഇടയാക്കിയത്. ഭർത്താവുമായി പിണങ്ങിയതോടെ ബബിത കഴിഞ്ഞ ഒരുമാസമായി രാജനൊപ്പമായിരുന്നു താമസം.
എന്നാല്‍, നാലുദിവസം മുമ്പ് ഇരുവരും തമ്മില്‍ തർക്കമായി. വഴക്ക് രൂക്ഷമായതോടെ യുവതി രാജനെ ഉപേക്ഷിച്ച് ഭർത്താവിനടുത്തേക്ക് മടങ്ങി. ഇതാണ് പ്രകോപനത്തിന് കാരണമായത്.
ഇന്നലെ പുലർച്ചെ അഞ്ചരയോടെയാണ് ബബിത ആക്രമണത്തിനിരയായത്. ഇരുമ്പ് വടിയുമായി വീട്ടിലെത്തിയ പ്രതി വീട്ടമ്മയെ തലക്കടിച്ചും കുത്തിയും വീഴ്ത്തുകയായിരുന്നു. ഈ സമയത്ത് ബബിതയുടെ ഭർത്താവ് വീട്ടില്‍ ഇല്ലായിരുന്നു. ആക്രമിച്ച വിവരം പ്രതി തന്നെയാണ് അയല്‍വാസികളെ അറിയിച്ചത്.
ഭർത്താവിന്റെ അടുത്തേക്ക് തിരിച്ചെത്തിയതിലെ വൈരാഗ്യമാണ് ആക്രമണത്തിന് ഇടയാക്കിയതെന്നാണ് പൊലീസും വ്യക്തമാക്കുന്നത്. ബബിതയെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രതി ഭർത്താവിന്റെ അടുത്ത ബന്ധു കൂടിയാണ്. സംഭവത്തില്‍ ചാലിശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.