കോട്ടയം :അരീക്കര കെ സി വൈ എൽ സംഘടിപ്പിക്കുന്ന രണ്ടാമത് കോട്ടയം അതിരൂപത തല ഫുട്ബാൾ ടൂർണമെന്റ് താടിക്കാരൻ എന്നറിയപ്പെടുന്ന പ്രശസ്ത ഇൻസ്റ്റാഗ്രാം ഇൻഫ്ലുൻസർ മാർക്ക് ആന്റണി ഉദ്‌ഘാടനം ചെയ്തു.
കെ സി വൈ എൽ ചാപ്ലയിൻ ഫാ സ്റ്റാനി ഇടത്തിപറമ്പിൽ അമുഖസന്ദേശം നൽകി.അരീക്കര കെ സി വൈ എൽ പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ യോഗത്തിന് അധ്യക്ഷത വഹിച്ചു.വെളിയനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജേഷ് ശശി മുഖ്യപ്രഭാഷണം നടത്തി. കെ സി വൈ എൽ അതിരൂപത വൈസ് പ്രസിഡന്റ് നിതിൻ ജോസ്, പരിപാടിയുടെ ഗ്രാൻഡ് സ്പോൺസർ സനോജ് അമ്മായികുന്നേൽ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
അരീക്കര കെ സി വൈ എൽ സെക്രട്ടറി അനുമോൾ സാജു സ്വാഗത വും, ഫുട്ബാൾ ടൂർണമെന്റ് കൺവീനർ മനു വെട്ടിക്കൽ യോഗത്തിന് നന്ദിയും അറിയിച്ചു.കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കോട്ടയം അതിരൂപതയിൽ പെട്ട 24 ടീമുകൾ മത്സരത്തിൽ പങ്കെടുക്കും.ഫുട്ബാൾ ടൂർണമെന്റ് സെമി ഫൈനൽ,ഫൈനൽ മത്സരങ്ങൾ ഞായറാഴ്ച വൈകുന്നേരം അരീക്കര സെന്റ് റോക്കീസ് സ്കൂൾ ഗ്രൗണ്ടിൽ വൈകുന്നേരം 05 മുതൽ നടക്കുന്നതായിരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.