ഇടുക്കി: ആനക്കുളത്ത് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരികള്‍ക്ക് നേരേ മദ്യപസംഘത്തിന്റെ ആക്രമണം. ചെറായി സ്വദേശി നിധീഷിനും കുടുംബത്തിനും നേരേയാണ് മദ്യപസംഘം ആക്രമണം നടത്തിയത്.
വിഷുദിനത്തിലായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന പ്രതികള്‍ സഞ്ചരിച്ച വാഹനം വിനോദസഞ്ചാരികള്‍ക്ക് നേരേ ഓടിച്ചുകയറ്റാന്‍ ശ്രമിച്ചതാണ് സംഭവങ്ങളുടെ തുടക്കം. നിധീഷും കുടുംബവും ഇത് ചോദ്യംചെയ്തതോടെ മദ്യലഹരിയിലായിരുന്ന പ്രതികള്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരേ അസഭ്യവര്‍ഷവും നടത്തി.നാല് സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടെയുള്ളവരാണ് നിധീഷിനൊപ്പം ഉണ്ടായിരുന്നത്. ഇവര്‍ക്ക് മുന്നിലായിരുന്നു അക്രമികളുടെ അഴിഞ്ഞാട്ടം. തുടര്‍ന്ന് പോലീസിനെ വിവരമറിയിച്ചെങ്കിലും പോലീസ് സ്ഥലത്ത് എത്താന്‍ വൈകിയെന്നും ആക്ഷേപമുണ്ട്.
അതിനിടെ, പോലീസ് സ്ഥലത്തെത്തിയിട്ടും അക്രമിസംഘത്തിന് കൂസലുണ്ടായിരുന്നില്ല. ഈ സമയം തമിഴ്നാട്ടില്‍നിന്നുള്ള വിനോദസഞ്ചാരികളുടെ വാഹനത്തിന് നേരേ ഇവര്‍ കല്ലെറിയുകയുംചെയ്തു. കല്ലേറില്‍ വാഹനത്തിന്റെ ചില്ല് തകര്‍ന്നു.
സംഭവത്തില്‍ അന്നേദിവസം തന്നെ മൂന്നാര്‍ സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും ആദ്യഘട്ടത്തില്‍ പോലീസ് പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചെന്നാണ് ആരോപണം. പിന്നീട് ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ പോലീസ് പരാതിക്കാരെ വിളിച്ച് മൊഴിയെടുക്കുകയും കേസെടുക്കുകയുമായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.