രോഗപ്രതിരോധ ശേഷി കൂട്ടി ശരീരത്തില്‍ അടിഞ്ഞുകൂടുന്ന കൊളസ്ട്രോളിനേയും പ്രമേഹത്തേയും നിയന്ത്രിച്ച് നിർത്താൻ ഇനി വീട്ടില്‍ തന്നെയുണ്ട് മാര്‍ഗ്ഗം.
ഒരുപാട് ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാൻ സഹായകരമായ മുരിങ്ങയിലയെ കുറിച്ച് തന്നെയാണ് പറയുന്നത്. വണ്ണം കുറക്കുന്ന കാര്യത്തില്‍ ഒരുപാട് സഹായകരമാണ് ഉണക്കിയെടുത്ത മുരിങ്ങയില പൊടിച്ചത്. ഇതിലുള്ള ആന്റി ഓക്സിഡന്റ് ആയ ക്ലോറോജെനിക് ആസിഡ് ശരീരത്തിലെ കൊഴുപ്പിനെ കുറക്കാന്‍ നല്ലതാണ്. ഇത് കൂടാതെ മെറ്റബോളിസം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.തടി കുറക്കാന്‍ ശ്രമിക്കുന്ന ആളുകള്‍ക്ക് ഇനി മുരിങ്ങ പൗഡര്‍ ഉപയോഗിക്കാവുന്നതാണ്. ഇത് ശരീരത്തിലെ കൊഴുപ്പ് കുറക്കാന്‍ വളരെയധികം സഹായകമാകുന്നു. ശാരീരികവും മാനസികവുമായ ഊര്‍ജ്ജം കൂട്ടുന്നതിന് സഹായിക്കുന്നു മുരിങ്ങ പൗഡര്‍. മുരിങ്ങയിലയിലെ മഗ്നീഷ്യം പല വിധത്തിലാണ് ആരോഗ്യത്തിന് സഹായകമാകുന്നത്.
ഇത് ക്ഷീണത്തേയും തളര്‍ച്ചയേയും ഇല്ലാതാക്കാൻ സഹായിക്കും. മാത്രമല്ല ഇതിലെ ഇരുമ്പിന്റെ അംശം വളരെയധികം ആരോഗ്യസംരക്ഷണത്തെ സഹായിക്കുന്നു. ഇത് കോശങ്ങളുടെ വളര്‍ച്ചക്കും ആരോഗ്യത്തിനും ഉപകാരപ്പെടും. പല വിധത്തിലുള്ള ആരോഗ്യസംരക്ഷണത്തിന് സഹായിക്കുന്നു ഇത്.
ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിന് സഹായിക്കുന്ന ഒന്നാണ് മുരിങ്ങ പൗഡര്‍. ഇത് ശരീരത്തിലെ വിഷാംശത്തെ പുറംതള്ളാനും ആരോഗ്യസംരക്ഷണത്തിനും വളരെയധികം സഹായിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.