Northern Ireland :വടക്കന്‍ അയര്‍ലണ്ടില്‍ കഴിഞ്ഞ ഒന്‍പതര വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന സുദര്‍ശനം ഹിന്ദു സമാജം പരമ്പരാഗത ശൈലിയില്‍ വിഷു ദിനം സമുചിതമായി ആഘോഷിച്ചു.
ഏപ്രില്‍ 14ന് ഞായറാഴ്ച 11 മണിക്ക് ന്യൂടൗണ്ആബേ കാര്‍മണി പാരിഷ് ഹാളില്‍ വെച്ച് നടന്ന വിഷു ദിന ആഘോഷ ചടങ്ങുകള്‍ കുടുംബാംഗങ്ങളുടെ നിര്‍ലോഭമായ സഹകരണവും പ്രാതിനിധ്യവും കൊണ്ട് അതീവ ശ്രദ്ധയാകര്‍ഷിച്ചു.
പ്രാര്‍ത്ഥനയ്ക്ക് ശേഷം കുട്ടികള്‍ക്ക് മുതിര്‍ന്ന രക്ഷകര്‍ത്താക്കള്‍ വിഷു കൈ നീട്ടം നല്കി. കാശിനാഥിന്റെ ഗണേശ വന്ദനവും അപര്‍ണ്ണയുടെ വിഷു സന്ദേശത്തെ തുടര്‍ന്ന് വിഭവ സമൃദ്ധമായ വിഷു സദ്യക്കു തുടക്കം കുറിച്ചു.
സദ്യക്ക് ശേഷം കുട്ടികളുടെ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ ഇത്തവണ പതിന്മടങ്ങു നിലവാരം പുലര്‍ത്തുന്നവയായിരുന്നു.
കലാ പരിപാടികള്‍ക്കു ചുക്കാന്‍ പിടിച്ച വീണ ഉമേഷ്, അനില സനീഷ്, അവതാരകരായ ശ്രാവണ്‍ ഉമേഷ്, ഹരി സനീഷ് എന്നിവര്‍ക്ക് പ്രത്യേക നന്ദി രേഖപ്പെടുത്തിയപ്പോള്‍, സദ്യക്ക് നേതൃത്വം നല്കിയ ഷാബു നാരായണന് കുടുംബാംഗങ്ങളുടെ അഭിനന്ദനങ്ങള്‍ സുദര്‍ശനം നിര്‍വ്വാഹക സമിതിയുടെ പേരില്‍ സുചിത്ര നിര്‍വഹിച്ചു. ആദം ബിനു സൗണ്ട് ആന്‍ഡ് ലൈറ്റിന്റെ ചുമതല നിര്വഹിച്ചപ്പോള് ഷിബു സുകുമാരന്‍ ക്യാമറക്കു നേതൃത്വം നല്കി.
വിഷു ചടങ്ങുളെ തുടര്‍ന്ന് സ്ഥാനം ഒഴിയുന്ന ഭരണ സമിതിയുടെ സെക്രട്ടറി സനീഷ് സോമന് പുതിയ ഭരണ സമിതിയിലെ അംഗങ്ങളെ നോമിനേറ്റ് ചെയ്തു 2024-25 ലേക്കുള്ള പതിനൊന്നംഗ പുതു മുഖ ഭരണ സമിതിയെ ചെയര്മാന് പ്രദീപ് തങ്കപ്പന് നയിക്കും.പുതിയ ഭാരവാഹികള്‍ചെയര്‍മാന്‍ : പ്രദീപ് തങ്കപ്പന്
വൈസ് ചെയര്മാന് : ശ്രേയസ് വത്സന്
സെക്രട്ടറി : ഗിരി രാജ്
ജോയിന്റ് സെക്രട്ടറി : ഗീത ഷാബു
ഫിനാന്‍സ് : ഗോകുല്‍ .കെ .എം
എക്സിക്യൂട്ടീവ് മെംബേര്‍സ്:
സോനു സോമന്
അശ്വതി ഷിനീത്
തീര്‍ത്ഥ വിപിന്‍
അനീഷ് കൃഷ്ണന്
സുകേഷ് കുട്ടി
യൂത്ത് റെപ്രെസെന്ററ്റീവ് :
അദിതി സനീഷ്
എട്ടു കുടുംബങ്ങളുമായി 2014ല്‍ സ്ഥാപിതമായ സുദര്‍ശനം ഈ വര്‍ഷം പത്താം വാര്‍ഷികമാഘോഷിക്കാനുള്ള ഒരുക്കത്തിലാണ്.
എല്ലാ കുടുംബങ്ങളുടെയും സഹകരണത്തോടെ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമാകാനും, പുതിയ കുടുംബാംഗങ്ങളെ മുഖ്യ ധാരയിലേക്ക് കൊണ്ട് വരാനും പുതിയ യുവ ഭരണ സമിതിക്ക് എല്ലാ ഭാവുകങ്ങളും അര്‍പ്പിച്ച സ്ഥാന മൊഴിയുന്ന ഭരണ സമിതിയുടെ ചെയര്‍ പേഴ്സണ്‍ പുഷ്പ ശ്രീകാന്ത് സംസാരിച്ചു.പുതിയ ഭരണ സമിതിക്കു എല്ലാവിധ ഭാവുകങ്ങളും നന്മയും നേര്‍ന്നു കൊണ്ട് വിഷു ദിന ചടങ്ങള്‍ക്കു പരിസമാപ്തിയായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.