സംസ്ഥാന സർക്കാരിനെയും പ്രതിപക്ഷത്തെയും വെല്ലുവിളിച്ച് വീണ്ടും രൂപത.. 'ദ കേരള സ്റ്റോറി' പ്രദർശിപ്പിക്കാനൊരുങ്ങി താമരശ്ശേരി, തലശ്ശേരി രൂപതകകളും

കോഴിക്കോട്: ഇടുക്കി രൂപതയ്ക്ക് പിന്നാലെ വിവാദ ചിത്രം 'ദ കേരള സ്റ്റോറി' പ്രദർശിപ്പിക്കാനൊരുങ്ങി താമരശ്ശേരി, തലശ്ശേരി രൂപതകൾ.

കെ.സി.വൈ.എമ്മിന്റെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ ചിത്രങ്ങൾ പ്രദർശിപ്പിക്കാനാണ് തീരുമാനം.വിവാദ ചിത്രം കേരള സ്റ്റോറി പ്രദർശിപ്പിച്ച ഇടുക്കി രൂപതയെ അഭിനന്ദിച്ചും അത് മാതൃകയാണെന്നും വ്യക്തമാക്കിക്കൊണ്ടാണ് തലശ്ശേരി രൂപതയ്ക്ക് കീഴിലുള്ള യുവജനവിഭാഗം കെ.സി.വൈ.എം. പ്രദര്‍ശനം നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്.

തലശ്ശേരി രൂപതയ്ക്ക് കീഴിലുള്ള ഇടവകകളിലും ചിത്രം പ്രദർശിപ്പിക്കും. പ്രണയ വഞ്ചനതുറന്നു കാട്ടുന്ന സിനിമയാണ് ഇത്. എന്തിനാണ് രാഷ്ട്രീയക്കാർ ഭയപ്പെടുന്നതെന്നാണ് കെ.സി.വൈ.എം. പറയുന്നത്. 

ഇടുക്കി രൂപത കാണിച്ച മാതൃക തുടരാൻ തലശ്ശേരി രൂപതയും തീരുമാനിക്കുകയായിരുന്നു. 208 ഇടവകകളിലും ചിത്രം പ്രദർശിപ്പിക്കാനാണ് തലശ്ശേരി കെ.സി.വൈ.എം. തീരുമാനം.

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ദൂരദർശൻ വഴി പ്രദർശിപ്പിച്ച ദ കേരള സ്റ്റോറിയ്ക്കെതിരേ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇടുക്കി രൂപത ചിത്രം പ്രദർശിപ്പിച്ചത്. 

പിന്നാലെ താമരശ്ശേരി, തലശ്ശേരി രൂപതകളും ചിത്രം പ്രദർശിപ്പിക്കാൻ മുന്നോട്ട് വരികയായിരുന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവാദ ചിത്രത്തിന്റെ പ്രദർശനം രാഷ്ട്രീയമാണെന്ന വിമർശനങ്ങളും ഉയരുന്നുണ്ട്.

റബ്ബറിന് 300 രൂപ വരെ ലഭിക്കുകയാണെങ്കിൽ ബി.ജെ.പിയ്ക്ക് വോട്ട് ചെയ്യാൻ തങ്ങൾ തയ്യാറാണെന്ന് തലശ്ശേരി രൂപതയുടെ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി നേരത്തെ തന്നെ പരസ്യമായി പറഞ്ഞിരുന്നു. 

മണിപ്പുർ വിഷയത്തിലും ആദ്യഘട്ടത്തിൽ കേന്ദ്രത്തിനെതിരേ സംസാരിക്കാൻ തയ്യാറായിരുന്നില്ല. എന്നാല്‍ പിന്നീട് പല ബിഷപ്പുമാരും പള്ളികള്‍ തകര്‍ക്കപ്പെട്ടതില്‍ സര്‍ക്കാരിനെതിരെ രംഗത്തുവരുകയുണ്ടായി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !