ന്യൂഡല്‍ഹി: അമേരിക്കയില്‍ വെച്ച് കാണാതായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഹൈദരാബാദ് സ്വദേശിയായ 25 കാരന് മുഹമ്മദ് അബ്ദുള്‍ അര്‍ഫാത് ആണ് മരിച്ചത്. ഒരു മാസം മുമ്പാണ് അര്‍ഫാതിനെ കാണാതായത്.
ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആണ് മുഹമ്മദ് അബ്ദുള്‍ അര്‍ഫാത് മരിച്ച വിവരം അറിയിച്ചത്. ഒഹായോയിലെ ക്ലെവ്ലാന്‍ഡിലാണ് മൃതദേഹം കണ്ടെത്തിയത്. അര്ഫാതിന് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയായിരുന്നു.2023ലാണ് ക്ലെവ് ലാന്‍ഡ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ മാസ്റ്റേഴ്സ് ഡിഗ്രി പഠനത്തിനായി മുഹമ്മദ് അബ്ദുള്‍ അര്‍ഫാത് അമേരിക്കയിലെത്തുന്നത്.
അര്ഫാതിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.