അമിനി:ലക്ഷദ്വീപിൽ യുവമോർച്ച നേതാവിനെ ക്രൂരമായി മർദിച്ച് രാഷ്ട്രീയ വിരോധം തീർത്ത് പോലീസ്.
ലക്ഷദ്വീപ് അമിനിയിൽ ഇലക്ഷൻ പ്രവർത്തനവുമായി ബന്ധപ്പെട്ട് സഹപ്രവർത്തകരോട് ഒപ്പം നിൽക്കുന്നതിനിടയിൽ ബിജെപി പ്രവർത്തകനും യുവമോർച്ച സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗവുമായ മുഹമ്മദ് ഇക്ബാലിനാണ് പോലീസിന്റെ അതി ക്രൂരമായ മർദ്ദനമേറ്റത്.കോടതി ഭാഗത്ത് സഹപ്രവർത്തകരോട് ഒപ്പം നിൽക്കുന്നതിനിടയിൽ പെട്രോളിങ്ങിനായി എത്തിയ അമിനി ദ്വീപ് പോലീസിലെ പുതിയ മാളിക ഖലീൽ എന്ന പോലീസ് ഉദ്യോവസ്ഥനാണ് യുവമോർച്ച നേതാവിനെ യാതൊരു പ്രകോപനവും കൂടാതെ അതിക്രൂരമായി മർദിച്ചതെന്ന് ബിജെപി വൃത്തങ്ങൾ ആരോപിക്കുന്നു.
അമിനിയിൽ നടക്കുന്ന സാമൂഹ്യ വിധ്വംസഹ പ്രവർത്തങ്ങളിൽ പങ്കാളിയാണ് മർദിച്ച പോലീസ് ഉദ്യോഗസ്ഥനെന്നും ബിജെപി പ്രവർത്തകർ ആരോപിക്കുന്നു.
ഇയാൾക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിച്ചു മുന്നോട്ടു പോകുമെന്നും മുഹമ്മദ് ഇക്ബാൽ പറഞ്ഞു. മർദ്ദനത്തിൽ പുറത്തും കാലിനും തോളിനും പരിക്കേറ്റ മുഹമ്മദ് ഇക്ബാൽ അമിനി ഗവൺമെന്റ് ഹോസ്പിറ്റലിൽ ചികിത്സയിലാണ്.
സംഭവത്തെ തുടർന്ന് ബിജെപി ലക്ഷദ്വീപ് സ്റ്റേറ്റ് ജനറൽ സെക്രട്ടറി സിറാജ് കോയ മുഹമ്മദ് ഇക്ബാലിനെ ഹോസ്പിറ്റലിൽ സന്ദർശിച്ചു.
പ്രതിഷേധാർഘമായ സംഭവത്തിൽ തുടർ നടപടികൾ ഉറപ്പായും ഉണ്ടാകുമെന്നും ഇക്ബാലിന് എല്ലാ സഹായവും പാർട്ടിയുടെ ഭാഗത്തു നിന്നും അദ്ദേഹം ഉറപ്പ് നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.