ഡബ്ലിൻ : അയർലണ്ടിൽ ഈ വർഷത്തിൻ്റെ ആദ്യ പാദത്തിൽ തൊഴിൽ ഒഴിവുകളുടെ എണ്ണം കുറഞ്ഞു വരുന്നതായി റിപ്പോർട്ട്.
മുൻ പാദത്തെ അപേക്ഷിച്ച് ഒഴിവുകളുടെ എണ്ണത്തിൽ 3% കുറവ് രേഖപ്പെടുത്തിയപ്പോൾ വാർഷികാടിസ്ഥാനത്തിൽ 28% കുറവാണ് രേഖപ്പെടുത്തിയത്.റിയർ പ്ലാറ്റ്‌ഫോമായ ഐറിഷ് ജോബ്‌സ് പുറത്ത് വിട്ട ഏറ്റവും പുതിയ 'ജോബ്‌സ് ഇൻഡക്‌സിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത് തുടർച്ചയായ ആറ് പാദങ്ങളിലെ ഏറ്റവും കുറഞ്ഞ ഇടിവാണ് കഴിഞ്ഞ മൂന്ന് മാസം രേഖപ്പെടുത്തിയത്.
അതേസമയം ജോലി ഒഴിവുകൾ സ്ഥിരതയുള്ള നിരക്കിലേക്ക് എത്തുന്നതിൻ്റെ സൂചനയാണെന്നാണ് ഐറിഷ് ജോബ്സ് റിപ്പോർട്ട് ചെയ്യുന്നത്.കഴിഞ്ഞ മൂന്ന് മാസത്തെ അപേക്ഷിച്ച് ടെക് മേഖലയിലെ ഒഴിവുകൾ 8% കുറഞ്ഞു.
എന്നാൽ 5.5% ജോലി ഒഴിവുകൾ വാഗ്ദാനെ ചെയ്യുന്ന ടെക് മേഖല വിപണിയിലെ ഏറ്റവും വലിയ തൊഴിൽദാതാക്കളിൽ ഒന്നായി തുടരുന്നു. വിദ്യാഭ്യാസം, നിർമ്മാണം, സാമൂഹിക പരിചരണം, എഞ്ചിനീയറിംഗ് എന്നിവയുൾപ്പെടെ നിരവധി മേഖലകളിൽ ഒഴിവുകളുടെ തോതിൽ വർദ്ധനവ് രേഖപ്പെടുത്തി.
ക്വാണ്ടിറ്റി സർവേയർമാരാണ് ഈ പാദത്തിൽ ഈ മേഖലയിൽ ഏറ്റവും കൂടുതൽ ഡിമാൻഡുള്ള റോൾ. വിദ്യാഭ്യാസരംഗത്ത്, യുസിഡി, മൺസ്റ്റർ ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റി, സൗത്ത് ഈസ്റ്റ് ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റി എന്നിവയുൾപ്പെടെയുള്ള മൂന്നാം-തല സ്‌ഥാപനങ്ങളിലുടനീളം ആവശ്യക്കാരെ നിയമിച്ചതാണ് ഒഴിവുകളുടെ വർദ്ധനവിന് കാരണമായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.