ഡബ്ലിൻ: ട്രാഫിക് സിഗ്നൽ അവഗണിച്ച് വാഹനം മുന്നോട്ടെടുക്കുന്നവരെ പിടികൂടുന്നതിനായി കൂടുതല്‍ റെഡ് ലൈറ്റ് ക്യാമറകള്‍ സ്ഥാപിക്കാന്‍ തയ്യാറെടുത്ത് ഐറിഷ് അധികൃതര്‍.
അയർലണ്ടിലെ വിവിധ കൗണ്ടികളിൽ അപകട മരണങ്ങള് വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. National Transport Authority (NTA) ആണ് പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത്.ഡബ്ലിനില്‍ ഇത്തരം ഏതാനും ക്യാമറകള്‍ മുമ്പ് സ്ഥാപിച്ചിരുന്നെങ്കിലും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇവ ഉപയോഗിക്കുന്നില്ല. റെഡ് ലൈറ്റ് അവഗണിക്കുന്ന ഡ്രൈവര്‍മാരില്‍ നിന്നും 80 യൂറോയാണ് പിഴ ഈടാക്കുക. 3 പെനാല്‍റ്റി പോയിന്റും ലഭിക്കും.
റെഡ് ലൈറ്റ് ക്യാമറകള്‍ക്ക് പുറമെ വലിയ തുക ചെലവിട്ട് റോഡ് സുരക്ഷാ ബോധവല്‍ക്കരണവും അധികൃതര്‍ നടത്തും. രാജ്യത്തെ ഉയര്‍ന്ന റോഡപകട നിരക്കുകളുമായി ബന്ധപ്പെട്ട് റോഡ് സുരക്ഷാ അതോറിറ്റിയുമായി മുതിര്‍ന്ന മന്ത്രിമാര്‍ ചര്‍ച്ച നടത്താനിരിക്കുകയുമാണ്.
2024-ല്‍ ഇതുവരെ 60-ലധികം ആളുകളാണ് റോഡപകടങ്ങളില്‍ മരിച്ചത്. അമിതവേഗത, മൊബൈല്‍ ഫോണ്‍ ഉപയോഗം, ലഹരി എന്നിവയെല്ലാം അപകടങ്ങള്‍ വര്‍ദ്ധിക്കാന്‍ ഇടയാക്കുന്നതായാണ് റിപ്പോര്‍ട്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.