ഇടുക്കി: ഇടുക്കി ജില്ലയിൽ ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏപ്രിൽ 25, 26 തീയതികളിലെ ഡ്യൂട്ടിക്കായി സ്പെഷ്യൽ പോലീസ് ഓഫീസർമാരെ തിരഞ്ഞെടുക്കുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 18 വയസ് പൂർത്തിയായ നാഷണൽ സർവീസ് സ്കീം (NSS) പ്രവർത്തകർക്കും, സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്കും, എൻ സി സി കേഡറ്റുകൾക്കും സ്പെഷ്യൽ പോലീസ് ഓഫീസർമാരായി സേവനം അനുഷ്ഠിക്കാവുന്നതാണ്.
നാഷണൽ സർവീസ് സ്കീമിലും സ്റ്റുഡന്റ് പോലീസ് കേഡറ്റ് സ്കീമിലും എൻസിസിയിലും അംഗങ്ങളായി പ്രവർത്തിച്ച ശേഷം പഠനം പൂർത്തിയായവർക്കും അപേക്ഷിക്കാം.പുറമെ കേന്ദ്ര പോലീസ് സേനയിൽ നിന്നും വിവിധ സൈനിക യൂണിറ്റുകളിൽ നിന്നും, സംസ്ഥാന പോലീസിൽ നിന്നും വിരമിച്ചവർ തുടങ്ങിയവർക്കും അപേക്ഷിക്കാം.
താൽപര്യമുള്ളവർ താമസസ്ഥലത്തെ ഏറ്റവും അടുത്തുള്ള പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ മുൻപാകെ തിരിച്ചറിയൽ കാർഡ് , സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഏപ്രിൽ 18 വൈകുന്നേരം 5 മണിക്ക് മുൻപ് ഹാജരാകേണ്ടതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.