ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ അമേതിയിലും റായ്ബറെലിയിലും മത്സരിക്കുന്നത് സംബന്ധിച്ച തീരുമാനം പാര്‍ട്ടി എടുക്കുമെന്ന് രാഹുല്‍ ഗാന്ധി.
വയനാട്ടില്‍ താന്‍ മത്സരിക്കാന്‍ പോയത് പാര്‍ട്ടി പറഞ്ഞിട്ടാണെന്നും രാഹുല്‍ പറഞ്ഞു.കോണ്‍ഗ്രസ് നേതാക്കളുടെ തീരുമാനം എന്തുതന്നെ ആയാലും താന്‍ അത് അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു കാലത്ത് രാഹുല്‍ ഗാന്ധിയുടെ ശക്തികേന്ദ്രമായ അമേതിയില്‍ നിന്നും ഇത്തവണയും സ്മൃതി ഇറാനിയെ തന്നെയാണ് ബിജെപി മത്സരിക്കാന്‍ കളത്തിലിറക്കിയിരിക്കുന്നത്.
കോണ്‍ഗ്രസ് ഇതുവരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. കേരളത്തിലെ വയനാട്ടില്‍ നിന്ന് വീണ്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന രാഹുല്‍ ഗാന്ധി അമേതിയിലും മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്.
2004 മുതല്‍ തുടര്‍ച്ചയായി മൂന്ന് തവണ രാഹുല്‍ ഗാന്ധി അമേതി സീറ്റില്‍ വിജയിച്ചിരുന്നു എന്നാല്‍ 2019-ല്‍ സ്മൃതി ഇറാനി 55,000 വോട്ടുകള്‍ക്ക് വിജയിച്ച് അമേതി സ്വന്തമാക്കി.
അതേസമയം ഇന്ത്യ മുന്നണിക്ക് ശക്തമായ ജന പിന്തുണയുണ്ടെന്നും ബിജെപി 150 സീറ്റുകളിലേക്ക് ഒതുങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.