നിങ്ങളെ ഞെട്ടിക്കുന്ന ഉള്ളിയുടെ ഗുണങ്ങൾ; കറിക്ക് ​ഗുണവും മണവും മാത്രമല്ല, പുറത്തെ ചൂട് ചെറുക്കാനും ഉള്ളി സഹായിക്കും:, എങ്ങനെയെന്നറിയാം,,

പൊന്നുംവില കൊടുത്തും മലയാളികള്‍ ഉള്ളിവാങ്ങാന്‍ മടിക്കില്ല. നാടന്‍ ഭക്ഷണം പാകം ചെയ്യുമ്പോള്‍ രുചിയും ഗുണവും മണവും വേണമെങ്കില്‍ ഉള്ളി കൂടിയേ തീരൂ. എന്നാല്‍ അറിയാത്ത മറ്റൊരു സവിശേഷത കൂടി ഉള്ളിക്കുണ്ട്.

ഈ ചൂടുകാലത്തെ പ്രതിരോധിക്കാനും ഉള്ളി നമ്മെ സഹായിക്കും. എങ്ങനെയെന്നല്ലെ, വേനല്‍ക്കാലത്ത് ശരീരത്തില്‍ നിര്‍ജ്ജലീകരണം ഉണ്ടാവാതിരിക്കാന്‍ ഇലക്ട്രോലൈറ്റ് ബാലന്‍സ് നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്.

ശരീരത്തിലെ ഫ്‌ലൂയിഡ് ബാലന്‍സ് നിലനിര്‍ത്താന്‍ സഹായിക്കുന്ന ഇലക്ട്രോലൈറ്റ് ആയ പൊട്ടസ്യം ഉള്ളിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ചൂടുകാലത്ത് വിയര്‍ക്കുന്നതുമൂലം നഷ്ടമാകുന്ന ഇലക്ട്രോലൈറ്റ് ഇംബാലന്‍സ് തടയാന്‍ ഉള്ളിക്ക് സാധിക്കും. കൂടാതെ ഉള്ളിയില്‍ ധാരാളം ജലാംശവും അടങ്ങിയിട്ടുണ്ട്.

പച്ചയ്ക്കോ വേവിച്ചോ ഉള്ളി കഴിക്കുമ്പോൾ അത് ക്യുവർസെറ്റിൻ, സൾഫർ സംയുക്തങ്ങളെ പുറന്തള്ളുന്നു. ഇത് ശരീരത്തിന് തണുപ്പ് നൽകും. സാലഡിലും സാൻഡ്‌വിച്ചിലും സൂപ്പിലും ഉള്ളി ചേർക്കുന്നത് ചൂടിനെ പ്രതിരോധിക്കാൻ സഹായിക്കും.

കൂടാതെ വേനൽക്കാലത്ത് ശരീരത്തിലെ ഓക്സിഡേറ്റീവ് സ്ട്രെസ്സ് വർധിപ്പിക്കും. ഇത് ഇൻഫ്ലമേഷനും കോശങ്ങളുടെ തകരാറിനും കാരണമാകും. ഫ്ലേവനോയ്ഡുകൾ, ഫിനോലിക് സംയുക്തങ്ങൾ, വിറ്റമിൻ സി തുടങ്ങിയ ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ് ഉള്ളി. 

ഇത് ഫ്രീറാഡിക്കലുകളെ നിർവീര്യമാക്കി ഓക്സീകരണസമ്മർദം കുറയ്ക്കുന്നു. അൾട്രാവയലറ്റ് വികിരണങ്ങളുടെ ദോഷങ്ങളിൽ നിന്നും വേനൽച്ചൂട് മൂലമുള്ള പരിസ്ഥിതിയിലെ വിഷാംശങ്ങളിൽ നിന്നും സംരക്ഷണമേകാനും ഉള്ളി പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

ഉള്ളിയിൽ ആന്റി ഇൻഫ്ലമേറ്ററി സംയുക്തങ്ങളായ ക്യുവർസെറ്റിൻ, സൾഫർ സംയുക്തങ്ങൾ ഇവയുണ്ട്. ഇത് ഇൻഫ്ലമേഷൻ കുറയ്ക്കാനും ചൂടു മൂലം ഉണ്ടാകുന്ന സൺബേൺ, ഹീറ്റ് റാഷ് ഇവ കുറയ്ക്കാനും സഹായിക്കും. ചൂട് കൂടുന്നത് ദഹനത്തെയും വിശപ്പിനെയും ബാധിക്കും.

ഉള്ളിയിൽ ഭക്ഷ്യനാരുകൾ, പ്രീബയോട്ടിക്സ്, ദഹനത്തിന് സഹായിക്കുന്ന എൻ‍സൈമുകൾ ഇവയുണ്ട്. ഇത് ദഹനവ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്താനും നാരുകൾ ധാരാളമടങ്ങിയ ഉള്ളി, ദഹനം മെച്ചപ്പെടുത്തുകയും മലബന്ധം തടയുകയും ഉദരാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !