ന്യൂഡല്‍ഹി: വളര്‍ത്തു നായയെ നഷ്ടപ്പെട്ട സങ്കടത്തില്‍ 12 കാരി ഹരിയാനയിൽ ആത്മഹത്യ ചെയ്തു. സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കുട്ടിയുടെ അമ്മയാണ് കണ്ടെത്തിയത്.
കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് ഇവരുടെ വളര്‍ത്തു നായ ചത്തത്. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടി വളരെ സങ്കടത്തിലായിരുന്നുവെന്നാണ് മാതാപിതാക്കള്‍ പറയുന്നത്.മൂന്ന് മാസമായി വളര്‍ത്തുന്ന നായ ചത്തതിനെത്തുടര്‍ന്ന് പെണ്‍കുട്ടി കൃത്യമായി ഭക്ഷണം കഴിക്കുന്നില്ലായിരുന്നു. ഡിപ്രഷന്റെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നുവെന്നും കുടുംബം പറയുന്നു.
പെണ്‍കുട്ടിയുടെ സഹോദരിയും അമ്മയും പുറത്ത് നടക്കാന്‍ പോയപ്പോഴാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. അയല്‍ക്കാരാണ് പുറത്ത് പോയ അമ്മയെ വിളിച്ച് വിവരം അറിയിച്ചത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.