കോട്ടയം: ഏറ്റുമാനൂർ തവളക്കുഴിയില്‍ നിയന്ത്രണം നഷ്ടമായ കാർ ഓടയിലേക്ക് മറിഞ്ഞ് റാന്നി സ്വദേശിനിയായ വീട്ടമ്മ മരിച്ചു. റാന്നി കൊറ്റനാട് കുറിച്ചിപതാലില്‍ വീട്ടില്‍ തങ്കമ്മ (59) ആണ് മരിച്ചത്.
ഇവർക്കൊപ്പം ഉണ്ടായിരുന്ന ഷീല, ഷിജോ, അദ്വൈക് , അദ്വിക, ലിൻസി എന്നിവരെ കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പുലർച്ചെ ഒരു മണിയോടെ ഏറ്റുമാനൂർ തവളക്കുഴി ഭാഗത്ത് മാളിക ബാറിന്റെ സമീപത്ത് വച്ചാണ് നിയന്ത്രണം നഷ്ടമായ കാർ ഓടയിലേക്ക് മറിഞ്ഞത്.
രാത്രിയില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ പോയി വരുന്ന വഴിക്കാണ് അപകടം ഉണ്ടായത്.. 2 പ്രായമായ സ്ത്രീകളും ഒരു യുവതിയും ഡ്രൈവറും 2 കുട്ടികളും അടക്കം കാറിനുള്ളില്‍ 6 പേരാണ് ഉണ്ടായിരുന്നത്.
പരുക്കേറ്റവരില്‍ ഒരാള്‍ മെഡിക്കല്‍ കോളെജ് ആശുപത്രി വെന്റിലേറ്ററിലാണ്. സംഭവത്തില്‍ ഏറ്റുമാനൂർ പൊലീസ് കേസെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.