'' ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ''

ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പില്‍ 195 സീറ്റുകളിൽ ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയിൽ നിന്ന് മാത്രമായിരിക്കും മത്സരിക്കുക.


ഗാന്ധിനഗറില്‍ നിന്നാണ് അമിത് ഷാ മത്സരിക്കുന്നത്. കേരളത്തിലെ 12 സീറ്റുകളിലാണ് ബിജെപി ആദ്യ ഘട്ടത്തില്‍ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്.വാരാണസിയിൽ ഇത് മൂന്നാം തവണയാണ് നരേന്ദ്ര മോദി ജനവിധി തേടുന്നത്. 

2019 ല്‍ വാരാണസിയില്‍ മാത്രമാണ് മോദി മത്സരിച്ചിരുന്നത്. എന്നാല്‍, ഇത്തവണ വാരണാസിക്ക് പുറമെ രണ്ടാമതൊരു സീറ്റില്‍ കൂടി മത്സരിക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. അഭ്യൂഹങ്ങളെ തെറ്റിച്ച് കൊണ്ടാണ് മോദി വാരാണസിയിൽ നിന്ന് മാത്രമായിരിക്കും മത്സരിക്കുക എന്ന പ്രഖ്യാപനം വന്നത്.

കേരളത്തിലെ ബിജെപി സ്ഥാനാർത്ഥികള്‍

തിരുവനന്തപുരം - രാജീവ് ചന്ദ്രശേഖർ

കാസർകോ‍ഡ് - എം എൽ അശ്വനി

പാലക്കാട് - സി കൃഷ്ണകുമാർ

കണ്ണൂർ - സി രഘുനാഥ്

ത്രിശൂർ - സുരേഷ് ഗോപി

ആലപ്പുഴ - ശോഭ സുരേന്ദ്രൻ

പത്തനംതിട്ട - അനിൽ ആന്റണി

വടകര - പ്രഫുൽ കൃഷ്ണൻ

ആറ്റിങ്ങൽ - വി മുരളീധരൻ

കോഴിക്കോട് - എം ടി രമേശ് 

മലപ്പുറം - ഡോ അബ്ദുൽ സലാം

പൊന്നാനി - നിവേദിത സുബ്രമണ്യം



🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !