പാലാ;അനിശ്ചിതത്വത്തിനൊടുവിൽ തലപ്പലം ഗ്രാമപഞ്ചായത്ത് അനുപമ വിശ്വനാഥ് രാജിവെച്ചു.
അനുപമ വിശ്വനാഥിനെ കൂടാതെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ബിജു കെ കെ യും ഇന്ന് വൈകുന്നേരത്തോടെ രാജി സമർപ്പിച്ചു.കോൺഗസ് അംഗമായ അനുപമ വിശ്വനാഥ് മുൻ ധാരണപ്രകാരം ഡിസംബറിൽ രാജി വെക്കേണ്ടതായിരുന്നു അതോടൊപ്പം എൽഡിഎഫ്,യുഡിഎഫ് കൂട്ടുകെട്ടിൽ ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയർമാനായ സി പി ഐ സ്വതന്ത്രൻ ബിജു കെ കെയും രാജിവെക്കേണ്ടതായിരുന്നെങ്കിലും-
രാജിവെക്കാത്ത തുടർന്ന ഇരുവരും ഇപ്പോൾ രാജിവെച്ചത് ബിജെപിയിലേക്കുള്ള ചേക്കേറലായി വിലയിരുത്തുന്നതായി രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നു.
മൂന്നു അംഗങ്ങളുള്ള ബിജെപിക്ക് തലപ്പലം ഗ്രാമപഞ്ചായത്തിൽ ഒരു സ്റ്റാന്റിംഗ് കമ്മിറ്റി പോലും നൽകാതെ ഭരിച്ചു കൊണ്ടിരുന്നത് എൽഡിഎഫ് യുഡിഎഫ് നേതാക്കളുടെ അവിശുദ്ധ കൂട്ടുകെട്ടിന്റെ ഉദാഹരണമാണെന്നും ബിജെപി പ്രവർത്തകർ പറയുന്നു.
മൂന്ന് അംഗങ്ങൾ മാത്രമുള്ള എൽഡിഎഫ് സംവിധാനത്തിന് രണ്ട് സ്റ്റാൻഡിങ് കമ്മറ്റികൾ നൽകിയത് തലപ്പലത്തെ യുഡിഎഫ്,എൽഡിഎഫ് അവിശുദ്ധ കൂട്ടുകെട്ടിന്റെ പ്രത്യക്ഷ ഉദാഹരണമാണെന്ന് ബിജെപി ഭരണങ്ങാനം മണ്ഡലം ജനറൽ സെക്രട്ടറിയും തലപ്പലം പഞ്ചായത്ത് അംഗവുമായ സതീഷ് തലപ്പലം ആരോപിക്കുന്നു.
അടുത്ത തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ തലപ്പലം പഞ്ചായത്തിൽ വനിതാ സംവരണമാണെന്നിരിക്കെ കോൺഗ്രസിലെ പടലപ്പിണക്കവും കാലുവാരലും മൂലം പൂർണ്ണ ശക്തി പ്രാപിച്ച ബിജെപി സംവിധാനമാണ് ഇപ്പോഴത്തെ രാജിക്ക് പിന്നിൽ പ്രവർത്തിച്ചതെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
എൽഡിഎഫ് സംവിധാനത്തോടും സിപിഐയോടും ഉടക്കി നിൽക്കുന്ന സിപിഐ സ്വതന്ത്രൻ ബിജു കെ കെയും കോൺഗ്രസ് നേതൃത്വത്തോട് ഉടക്കി നിൽക്കുന്ന രാജി വെച്ച പ്രസിഡന്റ് അനുപമ വിശ്വനാഥും ബിജെപി നേതൃത്വത്തോട് പുലർത്തുന്ന മൃദു സമീപനം തലപ്പലം ഗ്രാമപഞ്ചായത്തിൽ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായിട്ടുണ്ട്.
പി സി ജോർജിന്റെ ജനപക്ഷം ബിജെപി ലയനത്തോട് അനുബന്ധിച്ചും അല്ലാതെയും 500 ഓളം കുടുംബങ്ങൾ തലപ്പലത്ത് ബിജെപിയിലേക്ക് ചേക്കേറിയതും വലിയ രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയായി നിരവധിപ്പേർ വിലയിരുത്തുന്നു.
ബിജെപി മെമ്പർ മാരുടെ ജനസ്വീകാര്യതയും കാര്യക്ഷമതയും തലപ്പലം പഞ്ചായത്തിലെ രാഷ്ട്രീയ മാറ്റത്തിനു തുടക്കം കുറിക്കുമെന്നും അതിന്റെ ഭാഗമായാണ് നിലവിലെ രാജിയെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.