പാലായിൽ 4 മാസം മാത്രം പ്രായമുള്ള ചോരകുഞ്ഞിന് ദാരുണാന്ത്യം..ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം

പാലാ;പാലായിൽ 4 മാത്രം പ്രായമുള്ള കുഞ്ഞിന് രോഗ ബാധയെത്തുടർന്ന് ദാരുണാന്ത്യം.


പാലാ രാമപുരത്ത് തിരുവോണം ലക്കിസെന്റർ നടത്തുന്ന നീറന്താനം സ്വദേശികളായ മുകേഷ്,ഗീതു എന്നിവരുടെ 4 മാസം മാത്രം പ്രായമുള്ള (അക്ഷര) പെണ്കുഞാണ് മരണപ്പെട്ടത്.
കടുത്ത പനിയും ശ്വാസ തടസവും അനുഭവപ്പെട്ട കുഞ്ഞിനെ കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും എന്നാൽ കുഞ്ഞിന് ആവശ്യമായ ചികിത്സ നൽകാതെ പിറ്റേന്ന് രാവിലെ എത്താൻ ആശുപത്രി അധികൃതർ നിർദ്ദേശിച്ചതായും..

തുടർന്ന് ആരോഗ്യ നില വഷളായ കുഞ്ഞിനെ ഇന്ന് രാവിലെ 7.30 ഓടെ ആശുപത്രിയിൽ എത്തിക്കുകയും എന്നാൽ 15 മിനുട്ടോളം ആശുപത്രി അധികൃതർ ചികിത്സ വൈകിപ്പിച്ചതായും കുടുംബാംഗങ്ങൾ പറഞ്ഞു.

ആശുപത്രിയിൽ എത്തിക്കുമ്പോൾ ഹാർട്ട് ബീറ്റ്‌സ് ഉണ്ടായിരുന്ന കുഞ്ഞിന് ചികിത്സ വൈകിയതാണ് മരണകാരണം എന്ന് കുടുംബം ആരോപിക്കുന്നു. 

കുഞിന്റെ മരണത്തെത്തുടർന്ന് ആശുപത്രിയിൽ നേരിയതോതിൽ സംഘർഷം ഉണ്ടായെങ്കിലും പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ ശാന്തമാക്കി.

നിലവിൽ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം ചെയ്തുകൊണ്ടിരിക്കുന്നതായും തുടർ നടപടികൾ ഉണ്ടാകുമെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.

ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !