തമിഴ്‌നാട്ടിൽ സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

മധുര;തമിഴ്നാട്ടിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

രണ്ട് സീറ്റുകളിലാണ് സിപിഎം മത്സരിക്കുന്നത്. മധുരയിൽ സിറ്റിങ് എംപി സു വെങ്കടേശൻ വീണ്ടും മത്സരിക്കും. ദിണ്ടിഗലിൽ പാര്‍ട്ടി ജില്ലാ സെക്രട്ടറി സച്ചിദാനന്ദം സ്ഥാനാർത്ഥിയാവും.

സംസ്ഥാനത്ത് ഡിഎംകെയുടെ നേതൃത്വത്തിലുള്ള സഖ്യത്തിൽ കോയമ്പത്തൂരിലും മധുരയിലുമാണ് സിപിഎം കഴിഞ്ഞ തവണ മത്സരിച്ചത്. രണ്ടിടത്തും പാര്‍ട്ടി സ്ഥാനാര്‍ത്ഥികൾ ജയിച്ചിരുന്നു. ഡിഎംകെയുടെ നേതൃത്വത്തിലുള്ള സഖ്യത്തിലാണ് ഇക്കുറിയും സിപിഎം മത്സരിക്കുന്നത്. 

കോയമ്പത്തൂര്‍ സീറ്റിൽ പാര്‍ട്ടി സ്ഥാനാര്‍ത്ഥി തന്നെ മത്സരിക്കണമെന്നായിരുന്നു സിപിഎമ്മിന്റെ ആവശ്യം. എന്നാൽ തുടര്‍ ചര്‍ച്ചകൾക്ക് ശേഷമാണ് ഡിഎംകെ കോയമ്പത്തൂര്‍ സീറ്റ് ഏറ്റെടുത്തത്.

ബിജെപി കോയമ്പത്തൂര്‍ സീറ്റിൽ ശക്തമായ മത്സരം കാഴ്ചവെക്കാൻ തയ്യാറെടുത്ത സാഹചര്യത്തിലായിരുന്നു സിപിഎമ്മിന്റെ സിറ്റിങ് സീറ്റ് ഡിഎംകെ തിരിച്ചെടുത്തത്. 

പകരം ദിണ്ടിഗൽ സീറ്റ് നൽകുകയായിരുന്നു. സിപിഎമ്മിനും ഇടത് പാര്‍ട്ടികൾക്കും മെച്ചപ്പെട്ട സ്വാധീനമുള്ള ദിണ്ടിഗലിൽ ഡിഎംകെ പിന്തുണയോടെ ജയിക്കാനാവുമെന്നാണ് നേതാക്കൾ പ്രതീക്ഷിക്കുന്നത്. മധുരയിലും പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് ഡിഎംകെ പിന്തുണയിൽ ജയസാധ്യത പ്രതീക്ഷിക്കുന്നുണ്ട്.

കോയമ്പത്തൂരിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ മത്സരിക്കുമെന്ന പ്രചരണമുണ്ട്. ഈ സാഹചര്യത്തിലാണ് സിപിഎമ്മിന്റെ സിറ്റിങ് സീറ്റ് ഡ‍ിഎംകെ ഏറ്റെടുത്തത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !