പത്തുലക്ഷത്തിലധികം തുക തട്ടിയെടുത്ത സൈബർ ഫ്രോഡിനെ രാജസ്ഥാനിൽ നിന്നും പിടികൂടി

ഓൺലൈൻ ജോബ് ട്രാപ്പിലൂടെ പത്തുലക്ഷത്തിലധികം തുക തട്ടിയെടുത്ത സൈബർ ഫ്രോഡിനെ രാജസ്ഥാനിൽ നിന്നും പിടികൂടി തൃശൂർ സിറ്റി സൈബർ ക്രൈം പോലീസ്.



ഒറ്റപ്പിലാവ് സ്വദേശിയായ യുവതിയിൽ നിന്നും ഓൺലൈൻ ജോബ് വാഗ്ദാനം ചെയ്ത് പല ടാസ്കുകൾ പൂർത്തീകരിക്കുന്നതിലേക്കായി പല ഘട്ടങ്ങളിലായി പത്തുലക്ഷത്തി എൺപത്തിയാറായിരത്തി ഇരുന്നൂറ് രൂപ തട്ടിപ്പുനടത്തിയ കേസിലെ പ്രതിയായ രാജസ്ഥാനിലെ ഉദയപൂർ ജില്ലയിലെ ബിൽവാര ഖൺവ് ഘട്ടിലെ ഹൻസ്രാജ് സെൻ (32) നെയാണ് അതിസാഹസികമായി രാജസ്ഥാനിൽ നിന്നും തൃശൂർ സിറ്റി സൈബർ ക്രൈം പോലീസ് പിടികൂടിയത്. 

HCL ടെക്നോളജീസ് എന്നു പേരിലാണ് യുവതിക്ക് മെസേജ് വന്നിരുന്നത്. അതിൽ ഒരു ലിങ്ക് അയച്ചുകൊടുക്കുകയായിരുന്നു. ആ ലിങ്കിലൂടെ പ്രവേശിച്ച് ടാസ്ക്കുകൾ പൂർത്തിയാക്കിയാൽ ശമ്പളവും കമ്മീഷനും ലഭിക്കും എന്ന് പറഞ്ഞ് യുവതിയെ വിശ്വസിപ്പിക്കുകയായിരുന്നു. ടാസ്ക്കുകൾ പൂർത്തിയാക്കേണ്ട ഘട്ടങ്ങളിലേക്കായി യുവതിയിൽ നിന്നും പല തവണയായി പത്തുലക്ഷത്തി എൺപത്തിയാറായിരത്തി ഇരുന്നൂറ് രൂപയാണ് തട്ടിപ്പുനടത്തിയത്. 2023 മാർച്ചിൽ സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്ത പരാതിയിൽ കേസ് റെജിസ്റ്റർ ചെയ്ത് ഇൻസ്പെക്ടർ എ.എ അഷറഫിൻെറ നേതൃത്വത്തിലാണ് ആദ്യഘട്ട അന്വേഷണം ആരംഭിച്ചത്. 

പിന്നീടുവന്ന ഇൻസ്പെക്ടർ സുധീഷ്കുമാർ വി.എസ് അന്വേഷണം ഏറ്റെടുക്കുകയും വിശദമായ അന്വേഷണത്തിൽ പ്രതികളിലൊരാൾ രാജസ്ഥാനലുണ്ട് എന്ന് മനസ്സിലാക്കിയതിൽ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകൻ െഎ.പി.എസി ൻെറ നിർദ്ദേശപ്രകാരം ഇൻസ്പെക്ടർ സുധീഷ് കുമാർ വി.എസ് അന്വേഷണ സംഘവുമായി രാജസ്ഥാനിലേക്ക് യാത്രതിരിച്ചു. പിന്നീട് അന്വേഷണ സംഘം രാജസ്ഥാനിൽ നടത്തിയ പഴുതടച്ച അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. ഈ കേസിലെ ഒന്നാം പ്രതിയെ മുംബൈയിൽ നിന്നും 2023 ഓഗസ്റ്റിൽ അറസ്റ്റുചെയ്തിരുന്നു. ഇതിലെ കൂട്ടു പ്രതിയെയാണ് രാജസ്ഥാനിൽ നിന്നും അറസ്റ്റ് ചെയ്തത്. ഈ കേസിൽ കൂടുതലായി അന്വേഷണം നടന്നുവരികയാണെന്നും സൈബർ ക്രൈം പോലീസ് ഇൻസ്പെക്ടർ അറിയിച്ചു. 

അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെ്ക്ടർ ഫൈസൽ, സീനിയർ സിവിൽ പോലീസ് ഓഫീസർ വിനോദ്, സിവിൽ പോലീസ് ഓഫീസർ അനൂപ് എന്നിവരാണ് ഉണ്ടായിരുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !