സമൂഹമാധ്യമത്തെ നിരോധിക്കാനുള്ള പുതിയ നിയമം അണിയറയില്‍

വാഷിങ്ടണ്‍: പ്രമുഖ ഷോര്‍ട്ട് വീഡിയോ ആപ്ലിക്കേഷൻായ ടിക് ടോക്ക് ഉള്‍പ്പടെ നിരോധിക്കാൻ അമേരിക്കൻ പ്രസിഡന്‍റിന് അധികാരം നൽകുന്ന ബില്ല് അമേരിക്കൻ ജനപ്രതിനിധി സഭ പാസാക്കി. 



ഗൂഗിൾ പ്ലേ സ്റ്റോറും ആപ്പിൾ ആപ്പ് സ്റ്റോറും അടക്കം അമേരിക്കയിലെ എല്ലാ ആപ്പ് സ്റ്റോറുകളിൽ നിന്നും ആപ്പ് നിരോധിക്കാനുള്ള അധികാരമാണ് പുതിയ നിയമം പ്രസിഡന്‍റിന് നൽകുന്നത്. സെനറ്റ് കൂടി ബില്ല് പാസാക്കിയാൽ നിയമം പ്രാബല്യത്തിലാവും.

ചൈനീസ് കമ്പനി ബൈറ്റ് ഡാൻസാണ് ടിക് ടോക്കിന്റെ മാതൃകമ്പനി. ഉടമസ്ഥാവകാശം വിറ്റ് ഒഴിവാക്കാൻ ബൈറ്റ് ഡാൻസ് തയ്യാറായില്ലെങ്കിൽ സമൂഹമാധ്യമത്തെ അമേരിക്കയിൽ നിരോധിക്കാനാണ് സാധ്യത.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !