വീടിനു മുൻപിൽ കളിച്ചുകൊണ്ടിരിക്കെ മതിൽ ഇടിഞ്ഞു വീണ് അഞ്ചു വയസുകാരന് ദാരുണാന്ത്യം

തൃശൂർ: വീടിനു മുന്നിലെ ഓടുകൊണ്ടുള്ള പഴയ മതിൽ ഇടിഞ്ഞുവീണ് അഞ്ചു വയസുകാരന് ദാരുണാന്ത്യം. 

വല്ലച്ചിറ പകിരിപാലം കൂടലിവളപ്പിൽ അനിൽ കുമാറിൻ്റെയും ലിൻ്റയുടെയും മകൻ അനശ്വർ ആണ് മരിച്ചത്. വല്ലച്ചിറ ഗവ. യു.പി. സ്കൂളിലെ യു.കെ.ജി. വിദ്യാർഥിയാണ്.


വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. കളിച്ചുകൊണ്ടിരിക്കെ മതിൽ ഇടിഞ്ഞ് കുട്ടിയുടെ തലയിലേയ്ക്ക് വീഴുകയായിരുന്നു. അമ്മ നോക്കിനിൽക്കെയായിരുന്നു അപകടം. 

നാട്ടുകാർ ചേർന്ന് ചേർപ്പിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. സഹോദരി: അനശ്വര (അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനി, വല്ലച്ചിറ ഗവ.യു.പി.സ്കൂൾ)

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !