മാഞ്ചസ്റ്റർ;സൗഹൃദ രാഷ്ട്രങ്ങളായ ഇന്ത്യ,യുകെ നയതന്ത്ര ബന്ധത്തിൽ വീണ്ടും തിരിച്ചടി നേരിട്ട് ബ്രിട്ടനിലെ ഖാലിസ്ഥാൻ ഗ്രുപ്പുകൾ,
ഇന്ത്യയിലും യുകെയിലും ഖാലിസ്ഥാൻ തീവ്രവാദം വളരാൻ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ് നൽകി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്,
കഴിഞ്ഞ ഏതാനും മാസങ്ങളായി യുകെയിലെ വിവിധ പ്രവിശ്യകളിൽ ഇന്ത്യക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ച ഗ്രുപ്പുകളെ ബ്രിട്ടീഷ് സർക്കാർ നിരീക്ഷിച്ചു വരികയായിരുന്നു.തുടർന്ന് യുകെയിലെ ഖാലിസ്ഥാൻ അനുകൂലികളുടെ 300-ലധികം ബാങ്ക് അക്കൗണ്ടുകൾ സർക്കാർ പിടിച്ചെടുത്തു.
ഇതുവരെ 100 കോടി രൂപ കണ്ടുകെട്ടിയിട്ടുണ്ടെന്നും 5,000 അധിക ബാങ്ക് അക്കൗണ്ടുകൾ സൂക്ഷ്മപരിശോധനയിലാണെന്നും സർക്കാർ വൃത്തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.അതേസമയം യുകെ സർക്കാരിന്റെ നടപടിയെ ഇന്ത്യ സ്വാഗതം ചെയ്തു.
തീവ്രവാദത്തിനെതിരെ ഇരു രാജ്യങ്ങളും ശക്തമായ നടപടികൾ സ്വീകരിച്ചു മുന്നോട്ടു പോകുമെന്ന് ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയവും അറിയിച്ചു. ഏതാനും മാസം മുൻപ് യുകെയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫീസിലേക്ക് ഖാലിസ്ഥാൻ അനുകൂലികൾ പ്രകടനം നടത്തിയിരുന്നു.
ഇന്ത്യയിൽ നടക്കുന്ന കർഷക സമരത്തിൽ ഖാലിസ്ഥാൻ അനുകൂലികളുടെ പങ്കുള്ളതായി വിവിധ രഹസ്യാന്വേഷണ ഏജൻസികളും റിപ്പോർട്ട് ചെയ്തിരുന്നു.
ലോകമെമ്പാടുമുള്ള ഖാലിസ്ഥാൻ ഗ്രൂപ്പുകൾക്ക് യുകെയിൽ നിന്ന് സാമ്പത്തിക സഹായം എത്തുന്നുണ്ട് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ നടപടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.