ലൈംഗിക ശേഷിക്കുറവിനുള്ള മരുന്നിന്റെ പരസ്യത്തിനായി ഒരു കമ്പനി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) ഉപയോഗിച്ച് തൻ്റെ മുഖം മോഷ്ടിച്ചതായി യുവതി. ടിക് ടോക്കിലൂടെ ആണ് മൈക്കൽ ജാൻസ് എന്ന യുവതി ആരോപണവുമായി രംഗത്തെത്തിയത്. പരസ്യത്തിൽ എഐ ഉപയോഗിച്ച് കമ്പനി കൃത്രിമം കാണിച്ചതായും, ഇതിന്റെ വീഡിയോ പോസ്റ്റ് ചെയ്തു കൊണ്ട് മൈക്കൽ ആരോപിച്ചു.
ഓസ്റ്റിനിലെ അവരുടെ പഴയ അപ്പാർട്ട്‌മെൻ്റിലെ കിടപ്പുമുറിയിൽ ഇരുന്നുകൊണ്ട് ഈ ഗുളികകളെ കുറിച്ച് യുവതി സംസാരിക്കുന്നതാണ് പരസ്യത്തിൽ കാണിച്ചിരിക്കുന്നത്. തന്റെ മുഖം ഉപയോഗിച്ചുകൊണ്ട് ഉദ്ധാരണക്കുറവിനുള്ള ഗുളികകൾ പ്രോത്സാഹിപ്പിക്കുന്ന ഒരു ഡീപ്ഫേക്ക് പരസ്യമാണ് കമ്പനി നിർമ്മിച്ചിരിക്കുന്നത് എന്നും യുവതി അവകാശപ്പെട്ടു.
എഐ ഉപയോഗിച്ച് പുറത്തിറക്കിയ പരസ്യത്തിൽ തൻ്റെ പങ്കാളിയുടെ ഉദ്ധാരണ പ്രശ്‌നങ്ങളെക്കുറിച്ച് യുവതി സംസാരിക്കുന്നതും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ വലിയ ആശങ്കയും മൈക്കൽ പ്രകടിപ്പിച്ചു." ഈ സമൂഹത്തിൽ ഏതാണ് യഥാർത്ഥവും വ്യാജവും എന്ന് പറയാൻ ഇപ്പോൾ എനിക്ക് കഴിയുന്നില്ല. കാരണം ഓരോ തവണയും ഇത്തരത്തിലുള്ള കാര്യങ്ങൾ വളരെ കൃത്യവും യാഥാർത്ഥ്യവുമാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത് " എന്ന് യുവതി പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.