സതീഷ് തലപ്പലം ✍️
ആർഎൽവി രാമകൃഷ്ണന്റെ നിറത്തെ കാക്കയോട് ഉപമിക്കുകയും പെറ്റ തള്ള സഹിക്കില്ലെന്നുമുള്ള കലാമണ്ഡലം സത്യഭാമയുടെ പരാമർശം സാംസ്‌കാരിക കേരളത്തിനും ഒരു കലാകാരിക്കും ചേർന്നതല്ല..
മാത്രമല്ല സംഭവത്തെ കുറിച്ച് വിവരങ്ങൾ പങ്കുവെച്ച മാധ്യമപ്രവർത്തകരോട് ധിക്കാരവും ധാർഷ്ട്യവും പ്രകടിപ്പിക്കുകയും ..ഇനിയും ആവർത്തിക്കും എന്ന് വെല്ലുവിളി നടത്തുകയും ചെയ്യുന്നത് ഇതുവരെ കാണാത്ത കാഴ്ചയാണ്''
ഇത്രയേറെ മനസ് മലിനമായ ഒരു കലാകാരി കേരളത്തിൽ ഉണ്ടാവില്ല എന്ന് അവരുടെ പ്രതികരണങ്ങളിലൂടെ വ്യക്തമാക്കുകയാണ്..കുട്ടികളെ നിറത്തിന്റെ അടിസ്ഥാനത്തിൽ വിദ്യ അഭ്യസിപ്പിക്കുകയും മാർക്ക് നൽകുകയും ചെയ്യുമെന്ന് പരോക്ഷമായി മാധ്യമങ്ങളോട് പ്രതികരിച്ച സത്യഭാമ പേരിനൊപ്പമുള്ള കലാമണ്ഡലം എന്ന വാൽ മുറിച്ചു മാറ്റി ആ സ്ഥാപനത്തിന്റെ പവിത്രത കാത്തു സൂക്ഷിക്കണമെന്നാണ് പറയാനുള്ളത്.
'' പറഞ്ഞതിൽ കുറ്റബോധമില്ല '' രാമകൃഷ്ണൻ കേസിന് പോകട്ടെ ബാക്കി ഞാൻ നോക്കിക്കോളാം..ഇനിയും പറയും '' പരാമർശം പിൻവലിക്കില്ല '' കേൾക്കുമ്പോൾ നിങ്ങൾക്കെതിനാണ് പൊള്ളുന്നത്..എനിക്ക് നീന പ്രസാദിന്റെയും മേതിൽ ദേവികയുടെയും സർട്ടിഫിക്കറ്റ് വേണ്ട..'' സത്യഭാമയുടെ പ്രതികരണം '..നാട്യശാസ്ത്രത്തിൽ അഗാധ പാണ്ഡിത്യം ഉണ്ട് മാധ്യമങ്ങളോട് പ്രതികരിച്ച സത്യഭാമ ജാതിയിൽ താഴ്ന്നതും കറുത്തവരുമായ കലാകാരൻ മാരെയും നൃത്ത വിദ്യാര്ഥികളെയുമാണ് അപമാനിച്ചത്..മാധ്യമ പ്രവർത്തകരെ പോലും ഇത്രയേറെ അപമാനിക്കുകയും വെല്ലുവിളിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത സംഭവം കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ല..
നാട്യശാസ്ത്രം എഴുതിയ ഭാരത മുനിയും സാക്ഷാൽ നടരാജ മൂർത്തിയും കറുത്തതാണ് ഭഗവൻ ശ്രീ കൃഷ്ണനും ജാതിയിൽ താഴ്ന്നതും കറുത്തതുമാണ്. കേരളത്തിലെ സമുന്നതരായ നവോഥാന നായകരും ലോക ചരിത്രം മനുഷ്യ രാശിക്ക് തിരുത്തി എഴുതി ചരിത്രം സൃഷ്ടിച്ചവരും കരുത്തവരാണ്. '' ഓ കറുപ്പല്ലോ കുയിൽ മുകിൽ ഉർവര ഭൂമിയയും പൂവിടും കാടും സൃഷ്ഠിതൻ വർണ്ണം കറുപ്പെന്ന് മലയാളികളെ പഠിപ്പിച്ച കുമാരനാശാനെയും ബുദ്ധഭിക്ഷുവിനെയും മലയാളികൾ മറന്നിട്ടില്ല. ''കുറഞ്ഞ പക്ഷം സ്വന്തം പേരിനോടെങ്കിലും കൂറ് പുലർത്തി മാധ്യമങ്ങളോടും കലാകാരൻ മാരോടും കേരളം സമൂഹത്തോടും മാപ്പ് പറയാൻ സത്യ ഭാമ തയ്യാറാകണം എന്ന് മാത്രമാണ് അവശ്യപെടാനുള്ള
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.