കർണാടക; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിന് പിന്നാലെതെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഡി.വി സദാനന്ദ ഗൗഡ. സീറ്റ് നിഷേധിച്ചതിലുള്ള അതൃപ്തി സദാനന്ദ ഗൗഡ പരസ്യമാക്കി.
കോൺഗ്രസിൽ നിന്ന് സീറ്റ് ഓഫർ ചെയ്തിരുന്നു. എന്നാൽ ബിജെപിയിൽ തന്നെ തുടരും. പാർട്ടിയെ ശുദ്ധീകരിക്കാൻ ശ്രമിക്കുമെന്നും കർണാടക ബിജെപിയെ നിയന്ത്രിക്കുന്നത് ഒരു കുടുംബം ആണെന്നും ബി.എസ് യെഡിയൂരപ്പയെ ലക്ഷ്യമിട്ട് സദാനന്ദ ഗൗഡ പറഞ്ഞു.
പാര്‍ട്ടിയില്‍ തുടര്‍ന്ന് ബിജെപിയെ ശുദ്ധീകരിക്കുകയാണ് തന്റെ ലക്ഷ്യമെന്നും സദാനന്ദ ഗൗഡ വ്യക്തമാക്കി.താന്‍ സിറ്റിങ് എംപിയായിട്ടുള്ള ബെംഗളൂരു നോര്‍ത്തില്‍ മറ്റൊരാളെ സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ നിരാശ തോന്നിയതായും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.