ഇടുക്കി;അടിമാലി മാങ്കുളം പേമരം വളവിൽ വാൻ കൊക്കയിലേക്കു മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച തമിഴ്നാട് സ്വദേശികളായ 4 വിനോദസഞ്ചാരികളുടെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം നാട്ടിലേക്കു കൊണ്ടുപോയി.
15 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. എല്ലാവർക്കും അപകടത്തിൽ പരുക്കേറ്റിരുന്നു. തേനി സ്വദേശി അഭിനേഷ് മൂർത്തി (30), മകൻ തൻവിക് വെങ്കട്ട് (ഒന്നര), മധുര ചിന്നമന്നൂർ സ്വദേശി ഗുണശേഖരൻ (70), ഈറോഡ് സ്വദേശി പി.കെ.സേതു (34) എന്നിവരാണ് ചൊവ്വാഴ്ച അപകടത്തിൽ മരിച്ചത്.3 പേർ അടിമാലി താലൂക്ക് ആശുപത്രിയിലും ഒരാൾ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കവെയുമാണ് മരിച്ചത്. അടിമാലിയിൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന എല്ലാവരും ഇന്നലെ ഉച്ചകഴിഞ്ഞ് നാട്ടിലേക്കു പോയി.
അച്ഛനൊപ്പം തൻവിക് യാത്രയായി; അറിയാതെ അമ്മ അടിമാലി ∙ പേമരം വളവിലെ അപകടത്തിൽ അഭിനേഷ് മൂർത്തിയുടെയും മകൻ തൻവിക് വെങ്കട്ടിന്റെയും (ഒന്നര) മരണം അടിമാലി താലൂക്ക് ആശുപത്രിയിലുണ്ടായിരുന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു.
അപകടത്തിൽ പരുക്കേറ്റ അമ്മ ശരണ്യയെ തനിച്ചാക്കിയാണ് തൻവികും പിതാവും യാത്രയായത്. പോസ്റ്റ്മോർട്ടത്തിനു ശേഷം അഭിനേഷിന്റെ മൃതദേഹമാണ് മൊബൈൽ ഫ്രീസറുള്ള ആംബുലൻസിലേക്ക് ആദ്യം കയറ്റിയത്.തൊട്ടുപിന്നാലെ ചേതനയറ്റ അച്ഛന്റെ മൃതദേഹത്തോടു ചേർന്ന് കുഞ്ഞു തൻവികിന്റെ മൃതദേഹം കിടത്തിയതോടെ ബന്ധുക്കൾക്കൊപ്പം മോർച്ചറി പരിസരത്തുണ്ടായിരുന്നവരും പൊട്ടിക്കരഞ്ഞു.
ഭർത്താവും പിഞ്ചുകുഞ്ഞും നഷ്ടപ്പെട്ടതറിയാതെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ശരണ്യയെ മറ്റൊരു വാഹനത്തിലാണ് തേനിയിലേക്കു കൊണ്ടുപോയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.